പത്രിക നൽകി പുറത്തിറങ്ങി, പെറ്റിയും കിട്ടി;കോട്ടയം കളക്ടറേറ്റ് വളപ്പിലെ അനധികൃത പാർക്കിംംഗിന് പോലീസുകാർ സ്റ്റീക്കർ പതിക്കാനെടുത്തത് മണിക്കൂറുകൾ


കോ​ട്ട​യം: ന​ഗ​ര​സ​ഭ​യി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച് തി​രി​കെ ര​സീ​തു​മാ​യി ഗേ​റ്റി​നു പു​റ​ത്തു വ​ന്ന​വ​ർ​ക്ക് ആ​ദ്യം ല​ഭി​ച്ച​ത് പോ​ലി​സി​ന്‍റെ പെ​റ്റി. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നു​ള്ള പി​ഴ​യ​ട​ക്കാ​നു​ള്ള​താ​യി​രു​ന്നു പെ​റ്റി.

തെ​ര​ഞ്ഞെ​ടു​പ്പി​നു നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ വ​ലി​യ തി​ര​ക്കാ​ണ് കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. കോ​വി​ഡ് മാ​ന​ദ​ണ​ഡ​ങ്ങ​ൾ പോ​ലും കാ​റ്റി​ൽ പ​റ​ത്തി തി​ക്കും തി​ര​ക്കും വ​ലി​യ രീ​തി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ​യും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളും ക​ളം പി​ടി​ച്ച​പ്പോ​ൾ അ​വ​രെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പ​ല​തും എം​സി റോ​ഡി​നു വ​ശ​ങ്ങ​ളി​ലും ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​നു മു​ന്നി​ൽ ആ​കാ​ശ​പ്പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലു​മാ​ണ് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്.

ഇ​തി​ൽ കൂ​ടു​ത​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​മാ​യി​രു​ന്നു.ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ട്രാ​ഫി​ക് പോ​ലി​സ് ഇ​വി​ടെ​യെ​ത്തി അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത​തി​നു വാ​ഹ​ന​ങ്ങ​ളി​ൽ പി​ഴ അ​ട​ക്കാ​നു​ള്ള സ്റ്റി​ക്ക​ർ പ​തി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ നി​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് പി​ന്നാ​ലെ വ​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും ക​വാ​ട​ത്തി​നു മു​ന്നി​ലു​മാ​യി പാ​ർ​ക് ചെ​യ്തു നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ ഉ​ള്ളി​ലേ​ക്ക് പോ​യ​ത്.

പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള​വ​ർ​ക്കു പി​ന്നാ​ലെ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ അം​ഗ​ങ്ങ​ളും എ​ത്തി​യ​തോ​ടെ​യാ​ണ് വാ​ഹ​ന​പ്പെ​രു​പ്പ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഈ ​വ​ഴി പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ വ​ണ്‍​വേ ആ​യ​തി​നാ​ൽ ആ​കാ​ശ​പ്പാ​ത​യ്ക്കു താ​ഴെ ന​ഗ​ര​സ​ഭ​യു​ടെ മു​ന്നി​ലെ പാ​ത​യി​ലൂ​ടെ​യാ​ണ് ശാ​സ്ത്രി റോ​ഡി​ൽ നി​ന്നും എ​ത്തി​യി​രു​ന്ന ചെ​റു വാ​ഹ​ന​ങ്ങ​ൾ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ലെ റോ​ഡി​ലേ​ക്കു ക​ട​ന്നി​രു​ന്ന​ത്.

ഇ​ന്ന​ലെ ഈ ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യ​തോ​ടെ ശാ​സ്ത്രി റോ​ഡി​ൽ​നി​ന്നും എ​ത്തി​യ​വ​ർ​ക്ക് ക​യ​റു​ന്ന​തി​നാ​യി തി​രു​ന​ക്ക​ര മൈ​താ​നം വ​ഴി ക​റ​ങ്ങി വ​രേ​ണ്ടി​വ​ന്നു. അ​ന​ധി​കൃ​ത​മാ​യ പാ​ർ​ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കു​ന്ന​തി​നാ​യി മ​ണി​ക്കൂ​റോ​ളം ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​വി​ടെ സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്നു.

Related posts

Leave a Comment