പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ; സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയത് തിരിച്ചുപിടിച്ചോ‍യെന്ന് കെ.എം. ഷാജി


കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി നീതിയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. തീവ്രവാദത്തിന്‍റെ കനലിൽ എണ്ണയൊഴിക്കുന്നതാണ് സർക്കാർ നടപടിയെ ന്നും ഷാജി കുറ്റപ്പെടുത്തി.

പൊതുമുതല്‍ നശിപ്പിച്ച എല്ലാവരുടെയും സ്വത്ത് കണ്ടുകെട്ടുമോയെന്നും ഷാജി ചോദിച്ചു. കേരളത്തി ൽ സിപിഎം പോലെ പൊതുമുതൽ നശിപ്പിച്ച ഒരു പാർട്ടിയുമില്ല. സിപിഎം ജനപ്രതിനിധികൾ നിയമസഭയ്ക്കകത്ത് നാശനഷ്ടം വരുത്തിയത് തിരിച്ചുപിടിച്ചോ?.

നിരപരാധികളായ ഭാര്യയും മക്കളും അമ്മയും നോക്കിനില്‍ക്കെ ഒരു സുപ്രഭാതത്തില്‍ സ്വത്ത് കണ്ടുകെ ട്ടാനുള്ള നടപടി സാര്‍വത്രികമായ നീതിയാണോ. ആണെങ്കില്‍ ഞങ്ങള്‍ കൂടെ നില്‍ക്കാം. എല്ലാവര്‍ക്കും ഈ നീതിയുണ്ടോയെന്നും ഷാജി ചോദിച്ചു.

Related posts

Leave a Comment