കോടതി നടപടികൾക്കിടെ ജ​ഡ്ജി​യു​ടെ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ ശ്ര​മം; കഞ്ചാവ് കേസിലെ പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി

മ​ഞ്ചേ​രി: കോ​ട​തി ന​ട​പ​ടി​ക​ള്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കെ ജ​ഡ്ജി​യു​ടെ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യു​ടെ ജാ​മ്യം കോ​ട​തി റ​ദ്ദാ​ക്കി.

മ​ല​പ്പു​റം പോ​ലീ​സ് 2020ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി ഷാ​ഹു​ല്‍​ഹ​മീ​ദി​ന്‍റെ ജാ​മ്യ​മാ​ണ് മ​ഞ്ചേ​രി എ​ന്‍​ഡി​പി​എ​സ് സ്‌​പെ​ഷ​ല്‍ കോ​ട​തി റ​ദ്ദ് ചെ​യ്ത​ത്. 318 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ല്‍ 12 പ്ര​തി​ക​ളാ​ണു​ള്ള​ത്.

ഇ​തി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ് ഷാ​ഹു​ല്‍ ഹ​മീ​ദ്. ഇ​യാ​ള്‍​ക്ക് കോ​ട​തി നേ​ര​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. മ​റ്റൊ​രു കേ​സി​ല്‍ കോ​ട​തി ന​ട​പ​ടി​ക​ള്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കെ ഷാ​ഹു​ല്‍ ഹ​മീ​ദ് ജ​ന​ല്‍ വ​ഴി ജ​ഡ്ജി എം.​പി. ജ​യ​രാ​ജി​ന്‍റെ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പോ​ലീ​സാ​ണ് മൊ​ബൈ​ല്‍​ഫോ​ണ്‍ പി​ടി​കൂ​ടി കോ​ട​തി​യെ ഏ​ല്‍​പ്പി​ച്ച​ത്.

പി​ടി​കൂ​ടി​യ മൊ​ബൈ​ല്‍​ഫോ​ണ്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി മ​ഞ്ചേ​രി പോ​ലീ​സി​ന് കൈ​മാ​റി. ഇ​തോ​ടൊ​പ്പം അ​നു​വ​ദി​ച്ച ജാ​മ്യം റ​ദ്ദ് ചെ​യ്ത് പ്ര​തി​യെ മ​ഞ്ചേ​രി സ്‌​പെ​ഷ​ല്‍ സ​ബ്ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Related posts

Leave a Comment