സര്‍ക്കസുകാര്‍ തോറ്റുപോകും! റഷ്യന്‍ മോഡലിന്റെ സാഹസിക ഫോട്ടോഷൂട്ട് വൈറല്‍; വീഡിയോ കാണാം

Extreme-Photoshootപലതരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ നാം കണ്ടിട്ടുണ്ട്. വിവാഹത്തോടനുബന്ധിച്ചാണ് ഫോട്ടോഷൂട്ടുകള്‍ കൂടുതല്‍ അരങ്ങേറുന്നത്. പല സ്ഥലത്ത് വച്ച് പലതരം വസ്ത്രങ്ങള്‍ ധരിച്ച് പല പശ്ചാത്തലത്തില്‍ അത്ഭുതപ്പെടുത്തുന്ന ഫോട്ടോഷൂട്ടുകള്‍ ഇന്നൊരു പുതുമയേ അല്ല. എന്നാല്‍ അതിനൊക്കെ മേലെ ഒരു ഫോട്ടോഷൂട്ട് നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വിക്ടോറിയ ഒഡിന്‍സ്‌റ്റോവ എന്ന റഷ്യന്‍ മോഡല്‍. എന്തായാലും പ്രതീക്ഷിച്ചതുപോലെതന്നെ സൈബര്‍ ലോകത്തിന്റെ ശ്രദ്ധ തന്നിലേക്കുതിരിക്കാന്‍ ഈ റഷ്യന്‍ സുന്ദരിയ്ക്കാവുകയും ചെയ്തു.

ദുബായിലെ ആയിരത്തിലേറെ അടി ഉയരമുള്ള കയാന്‍ ടവറിലെ ബാല്‍ക്കണിയിലാണ് ഈ സാഹസിക ഫോട്ടോഷൂട്ട് നടന്നത്. ഒരു സെല്‍ഫിയെന്നവണ്ണം തുടങ്ങുന്ന വീഡിയോ പുരോഗമിക്കുമ്പോള്‍ മറ്റൊരാളും വിക്‌റ്റോറിയയെ സഹായിക്കുന്നതായിക്കാണാം. സുഹൃത്തിന്റെ കൈപിടിച്ച് വിക്‌റ്റോറിയ ബാല്‍ക്കണിയില്‍നിന്നും താഴേക്കു തൂങ്ങി നില്‍ക്കുന്നു. ആ രീതിയില്‍ പല കോണുകളില്‍ ചിത്രം പകര്‍ത്തപ്പെടുന്നു. മോഡല്‍ തിരിച്ചു കയറിവരുന്നത് വീഡിയോയിലില്ല. വൈറലായിമാറിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍ ധാരാളം ആളുകള്‍ വിക്‌റ്റോറിയയെ പിന്തുണച്ചും എതിര്‍ത്തും കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. എതിര്‍പ്പുണ്ടെങ്കിലും ഇത്തരം വീഡിയോകള്‍ എടുക്കാന്‍ ചില്ലറ ധൈര്യമൊന്നും പോര എന്നു ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റൊരാള്‍ ചോദിച്ചതിങ്ങനെയാണ്, ഫോട്ടോഷൂട്ട് നല്ലതുതന്നെ, ഇത് അസലായിട്ടുമുണ്ട്. എന്നാല്‍ പടംപിടുത്തം കഴിഞ്ഞ് ആള് ബാക്കിവേണ്ടേ?..!!

Related posts