പെ​രി​യാ​റി​ൽ മ​ലമ്പാമ്പുകള്‍ പെരുകുന്നു; പൊ​തു​കു​ളി​ക്ക​ട​വു​ക​ളി​ൽ ഇ​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​; നാ​ട്ടു​കാ​ർ പറയുന്നത് ഇങ്ങനെ…

ആ​ലു​വ: പെ​രി​യാ​റി​ലെ ക​ട​വു​ക​ൾ​ക്ക് സ​മീ​പം മ​ല​മ്പാ​മ്പു​ക​ളെ കാ​ണു​ന്ന​തി​ൽ സ​മീ​പ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക.

യു​സി കോ​ള​ജി​നു താ​ഴെ ക​ടു​പ്പാ​ട​ത്ത് ഇ​റി​ഗേ​ഷ​ൻ പ​ബി​ങ്ങ് സ്റ്റേ​ഷ​നി​ലെ വ​ലി​യ കു​ഴ​ലു​ക​ൾ​ക്കു സ​മീ​പ​മാ​ണ് പ്ര​ധാ​ന​മാ​യും മ​ല​മ്പാ​മ്പു​ക​ളെ കാ​ണു​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ സ​മീ​പ​വാ​സി മ​ല​മ്പ​മ്പി​നെ ക​ണ്ട​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രെ ക​ണ്ട​തോ​ടെ പാ​മ്പ് പു​ഴ​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​ള​ഞ്ഞു. പാ​ന്പി​ന് ഏ​ക​ദേ​ശം എ​ട്ട​ടി​യോ​ളം നീ​ളം കാ​ണു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പു​ഴ​യു​ടെ ഈ ​ഭാ​ഗ​ത്ത് അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ വ​ന്ന് അ​ടി​ഞ്ഞു കൂ​ടു​ന്ന​താ​ണ് ക​ട​വു​ക​ളി​ലേ​ക്ക് പാ​മ്പു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. പ്ര​ള​യ​ങ്ങ​ൾ​ക്ക് ശേ​ഷം പെ​രി​യാ​റി​ൽ മ​ല​ന്പാ​മ്പു​ക​ൾ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

മം​ഗ​ല​പ്പു​ഴ പാ​ല​ത്തി​ൽ നി​ന്നും രാ​ത്രി​യു​ടെ മ​റ​വി​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ പെ​രി​യാ​റി​ലേ​ക്ക് ത​ള്ളു​ന്ന​ത് മൂ​ലം പെ​രി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ വ​ന്ന് അ​ടി​യു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

മാ​ലി​ന്യ​ങ്ങ​ൾ വ​ന്ന് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നാ​ൽ സ​മീ​പ​ത്തെ പൊ​തു​കു​ളി​ക്ക​ട​വു​ക​ളി​ൽ ഇ​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. മ​ല​മ്പാ​മ്പി​നെ കൂ​ടി ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്.

Related posts

Leave a Comment