ജ​നി​ച്ചുവീ​ണ പ​ന്നി​ക്കുഞ്ഞി​ന് തു​ന്പിക്കൈ; ​അ​ന്പ​ര​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ

ആ​ന​യു​ടെ മു​ഖ​സാ​ദൃ​ശ്യ​വു​മാ​യി ജ​നി​ച്ച പ​ന്നിക്കുഞ്ഞി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഏ​വ​രെ​യും അ​ന്പ​ര​പ്പി​ക്കു​ന്നു.​ താ​യ്‌ലൻ​ഡി​ലെ നാ​ക്കോ​ണ്‍ പാ​നോം പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വം.

ആ​ന​യു​ടെ തു​ന്പിക്കൈക്കു സ​മാന​മാ​യി പ​ന്നി​ക്കു​ഞ്ഞി​ന്‍റെ നെ​റ്റി​യി​ൽ നി​ന്നു താ​ഴേ​ക്കു മൂ​ക്ക് നീ​ള​ത്തി​ൽ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഈ ​പ​ന്നിക്കുഞ്ഞ് ജ​നി​ച്ചി​ട്ട് നാ​ലു ദി​വ​സം മാ​ത്ര​മേ ആ​യി​ട്ടു​ള്ളു.

വൈകല്യത്തെ തു​ട​ർ​ന്ന് അ​മ്മ​യു​ടെ മു​ല​പ്പാ​ൽ കു​ടി​ക്കാ​ൻ സാ​ധി​ക്കാ​ത്തതിനാൽ പ​ന്നി​ക്കു​ഞ്ഞി​ന് ഉ​ട​മ കു​പ്പി​പ്പാ​ൽ ആണ് നല്കുന്നത്. എന്തായാലും, ഈ ​അ​ത്ഭു​ത പ​ന്നി കു​ഞ്ഞി​നെ കാ​ണാ​ൻ അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം ധാ​രാ​ളം ആ​ളു​ക​ൾ എത്തിക്കൊണ്ടിരിക്കുകയാണ്.

Related posts