അച്ഛനൊപ്പമുള്ള എന്‍റെ ആദ്യ വിമാനയാത്ര; കുഞ്ഞുമായി പൈലറ്റ്; വീഡിയോ വൈറൽ

ഒ​രി​ക്ക​ലെ​ങ്കി​ലും വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​യി​രി​ക്കും ന​മ്മ​ളെ​ല്ലാ​വ​രും. മേ​ഘ​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ അ​തി വി​ശാ​ല​മാ​യി സ​ഞ്ച​രി​ക്കു​ന്ന അ​നു​ഭ​വം ഒ​ന്നു വേ​റെ​ത​ന്നെ​യാ​ണ്. ഭൂ​മി​യെ തൊ​ടാ​തെ​യു​ള്ള ഈ ​സ​ഞ്ചാ​ര​ത്തെ​ക്കു​റി​ച്ച് പ​ല​രും പി​ന്നീ​ട് വാ​ചാ​ല​രാ​കും.

എ​ന്നാ​ല്‍ സ്ഥി​രം ഈ ​ജോ​ലി ചെ​യ്യു​ന്ന പൈ​ല​റ്റി​നൊ മ​റ്റ് ജീ​വ​ന​ക്കാ​ര്‍​ക്കൊ ഇ​തി​ല്‍ അ​ത്ര കൗ​തു​കം കാ​ണി​ല്ല. പ​ക്ഷേ ഇ​വി​ടെ​യൊ​രു പൈ​ല​റ്റി​ന്‍റെ ഒ​രു വി​മാ​ന​യാ​ത്ര ഏ​റെ പ്ര​ത്യേ​ക​ത​യു​ള്ള​താ​യി മാ​റി​യി​രി​ക്കു​ന്നു.

ബെ​ന്‍ എ​ന്ന സൗ​ത്ത് വെ​സ്റ്റ് എ​യ​ര്‍​ലൈ​ന്‍​സ് പൈ​ല​റ്റ് ആ​ണ് ഈ ​വ്യ​ക്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര സ​വി​ശേ​ഷ​മാ​കാ​ന്‍ കാ​ര​ണം ആ ​യാ​ത്ര​യി​ല്‍ ത​നി​ക്കൊ​പ്പം ഭാ​ര്യ​യും കു​ഞ്ഞും ഉ​ണ്ടാ​യി​രു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ബെ​ന്‍ ത​ന്‍റെ കു​ഞ്ഞി​നെ കെെ​യി​ല്‍​പി​ടി​ച്ച് യാ​ത്ര​ക്കാ​ര്‍​ക്ക് മു​ന്നി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. അ​ദ്ദേ​ഹം അ​വ​രോ​ടാ​യി പ​റ​ഞ്ഞു ഇ​ത് ത​നി​ക്കേ​റ്റം പ്രി​യ​പ്പെ​ട്ട യാ​ത്ര​യാ​ണ്. കാ​ര​ണം ത​ന്‍റെ മ​ക​ള്‍​ക്കൊ​പ്പ​മു​ള്ള ആ​ദ്യ യാ​ത്ര​യാ​ണി​ത്.

“അ​വ​ളു​ടെ പൈ​ല​റ്റാ​യി ഞാ​നു​ള്ള അ​വ​ളു​ടെ ആ​ദ്യ വി​മാ​ന​മാ​ണി​ത്’ എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ കൈ​യ​ടി​ച്ചു. എ​ന്താ​ണീ ന​ട​ക്കു​ന്ന​തൊ​ന്നും അ​റി​യാ​ത്ത ആ ​പെ​ണ്‍​കു​ഞ്ഞ് പി​താ​വി​നെ നോ​ക്കി ഇ​രി​പ്പാ​ണ്. വീഡിയോ വൈറലായതിനു പിന്നാലെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. ഈ നിമിഷം നിങ്ങൾ പകർത്തിവയ്ക്കണം. അവൾ വലുതാകുമ്പോൾ ഇത് കാണിച്ചു കൊടുക്കണം. അതിൽ കൂടുതൽ സന്തോഷം അവൾക്ക് ഉണ്ടാകില്ല. അങ്ങനെ പോകുന്നു കമന്‍റുകൾ. 

 

Related posts

Leave a Comment