മൈക്കിന് മുഖ്യനോട് എന്തിത്ര രോക്ഷം; വാർത്താ സമ്മേളനത്തിൽ വീണ്ടും പണിമുടക്കി മൈക്ക്; മാധ്യമങ്ങൾക്ക് ഒരു വാർത്ത ആയല്ലോയെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ​ത്തി​നും മ​റു​പ​ടി പ​റ​യു​ന്ന​തി​ന് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന് പ​ണി​മു​ട​ക്കി മൈ​ക്ക്. മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു തു​ട​ങ്ങി കു​റ​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് മൈ​ക്ക് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്.

എ​ന്നാ​ൽ ഇ​ത്ത​വ​ണ രോ​ക്ഷാ​കു​ല​നാ​കാ​തെ സ​മാ​ധാ​ന​ത്തോ​ടെ മൈ​ക്കി​ന് മു​ന്നി​ൽ തു​ട​ർ​ന്ന മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ ഒ​രു വ​ർ​ത്ത​യാ​യ​ല്ലോ എ​ന്ന് പ​റ​ഞ്ഞ് ചി​രി​ച്ചു. മൈ​ക്ക് ഓ​പ്പ​റേ​റ്റ​ർ എ​ത്തി മൈ​ക്ക് ന​ന്നാ​ക്കി​യ​തി​ന് ശേ​ഷം അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​നം തു​ട​ർ​ന്നു.

മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ വേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി സം​സാ​രി​ക്കു​ന്ന​തി​നി​ട​യ്ക്ക് മൈ​ക്ക് കേ​ടു​വ​ന്ന സം​വ​ത്തി​ൽ മൈ​ക്ക് ഓ​പ​റേ​റ്റ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ ഈ ​മാ​സം മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു തു​ട​ങ്ങു​ന്പോ​ൾ മൈ​ക്ക് പ​ണി കൊ​ടു​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യും മൈ​ക്കും ത​മ്മി​ലു​ള്ള പോ​ര് വീ​ണ്ടും ക​ന​ക്കാ​ൻ ഇ​ന്ന​ത്തെ വാ​ർ​ത്താ സ​മ്മേ​ള​നം കാ​ര​ണ​മാ​കു​മോ എ​ന്ന് ക​ണ്ട​റി​യാം.

Related posts

Leave a Comment