വ​യ​സ് വെ​റും ര​ണ്ട്! മോ​ഡ​ലിം​ഗി​ൽ മി​ന്നും താ​ര​മാ​യി സെ​റ; അഞ്ച് കിഡ്സ് ഷോപ്പുകളുടെ മോഡലാണ് സെറ ഇപ്പോൾ

വ​യ​സ് വെ​റും ര​ണ്ട്! പ​ക്ഷെ കു​ഞ്ഞു​സെ​റ ഇ​പ്പോ​ഴേ മോ​ഡ​ലിം​ഗ് താ​ര​മാ​ണ്. പ​ല​പ​ല ലു​ക്കി​ലും വേ​ഷ​ത്തി​ലു​മെ​ത്തു​ന്ന സെ​റ​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് സോ​ഷ്യ​ൽ‌ മീ​ഡി​യ​യി​ൽ വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.         

സെ​റ​യെ ത​ങ്ങ​ളു​ടെ പ​ര​സ്യ​മോ​ഡ​ലാ​ക്കാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ച് നി​ര​വ​ധി ബ്രാ​ൻ​ഡു​ക​ളാ​ണ് എ​ത്തു​ന്ന​ത്. ഇ​തോ​ടൊ​പ്പം സി​നി​മ​യി​ലേ​ക്കും വി​ളി​യെ​ത്തി.

തൃ​ശൂ​ർ മാ​ള സ്വ​ദേ​ശി​യാ​യ സ​നീ​ഷി​ന്‍റെ​യും സി​ജി​യു​ടെ ഏ​ക മ​ക​ളാ​ണ് സെ​റ. ഇ​ന്നും ഇ​ന്ന​ലെ​യു​മ​ല്ല, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ മാ​മ്മോ​ദീ​സ​യു​ടെ അ​ന്നു മു​ത​ലേ കു​ഞ്ഞു​സെ​റ താ​ര​മാ​ണ്.ച​ട​ങ്ങി​ലെ ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധ നേ​ടി​യ​തി​നു പി​ന്നാ​ലെ ഒ​മ്പ​താം മാ​സം മു​ത​ലു​ള്ള ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി. തു​ട​ർ​ന്ന് സെ​റ​യ്ക്കു​വേ​ണ്ടി ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ ന​ട​ത്താ​ൻ ആ​രം​ഭി​ച്ച​തോ​ടെ പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലേ​ക്കു​ള്ള ക്ഷ​ണം വ​ന്നു​തു​ട​ങ്ങി.

ഇ​തി​ന​കം അ​ഞ്ചി​ലേ​റെ ക​മ്പ​നി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ളി​ൽ സെ​റ അ​ഭി​ന​യി​ച്ചു. കേ​ര​ള​ത്തി​ലെ 26 ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളെ കൂ​ടാ​തെ സൗ​ദി, ദു​ബാ​യ്, ബ​ഹ്റൈ​ൻ, കാ​ന​ഡ, യു​കെ എ​ന്നി​ങ്ങ​നെ​യു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൈ​റ്റു​ക​ൾ​ക്കു വേ​ണ്ടി​യും, നി​ര​വ​ധി മാ​ഗ​സി​നു​ക​ൾ, പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​ക​ൾ എ​ന്നി​വ​ക്ക് വേ​ണ്ടി​യും സെ​റ​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ക​ഴി​ഞ്ഞു. അഞ്ച് കിഡ്സ് ഷോപ്പുകളുടെ മോഡലാണ് സെറ ഇപ്പോൾ.

ദുബായിയിൽ എയർപോർട്ട് ക്വാളിറ്റി വിഭാഗത്തിലാണ് സെറയുടെ അച്ഛൻ സനീഷ് ജോലി ചെയ്യുന്നത്. അമ്മ സിജി അവിടെ നഴ്സുമാണ്. സ​നീ​ഷി​നൊ​പ്പ​മാ​ണ് സെ​റ ഷൂ​ട്ടി​നാ​യി എ​ത്തു​ന്ന​ത്.

ഏ​തു മൂ​ഡി​ലാ​യി​രു​ന്നാ​ലും കാ​മ​റ ഓ​ണാ​യാ​ൽ സെ​റ​യും ഓ​ണാ​കും. ക​ളി​യും ചി​രി​യു​മാ​യി കാ​ഴ്ച​ക്കാ​രെ കൈ​യി​ലെ​ടു​ക്കാ​ൻ ഈ ​കു​ഞ്ഞു​മി​ടു​ക്കി​ക്ക് ഒ​രു പ്ര​ത്യേ​ക ക​ഴി​വു​ത​ന്നെ​യു​ണ്ട്.
D

Related posts

Leave a Comment