പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു;  വാഴ നട്ടു പ്രതിഷേധിച്ച് നാട്ടുകാർ

മൂ​വാ​റ്റു​പു​ഴ: ഒ​റ​വ​ക്കു​ഴി-​മോ​ളെ​ക്കു​ടി റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ചെ​റി​യ​തോ​തി​ലാ​ണ് പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​യി​ക്കൊ​ണ്ടി​രു​ന്ന​ത്. പി​ന്നീ​ട് വ​ലി​യ തോ​തി​ൽ കു​ടി​വെ​ള്ളം ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ റോ​ഡി​ലും വ​ൻ കു​ഴി രൂ​പ​പ്പെ​ട്ടു.

വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ട യാ​ത്ര​ക്കാ​രും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ട്ട​തോ​ടെ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ത്ത് മൂ​വാ​റ്റു​പു​ഴ മേ​ഖ​ല പൗ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബൈ​ക്ക് ക​ഴു​കി​യും വാ​ഴ ന​ട്ടും പ്ര​തി​ഷേ​ധി​ച്ചു. പ്ര​സി​ഡ​ന്‍റ് ന​ജീ​ർ ഉ​പ്പൂ​ട്ടി​ങ്ക​ൽ, സ​മീ​ർ മൂ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts