30ന് ​​മു​​ൻ​​പാ​​യി കു​​ടി​​ശി​​ക അ​​ട​​ച്ച് തീ​​ർ​​ത്തി​​ല്ലെ​​ങ്കി​​ൽ..! പു​തി​യ ക​ണ​ക്ഷ​നെ​ടു​ത്ത കു​ടും​ബ​ത്തി​ന് വാ​ട്ട​ർ അ​ഥോ​റി​റ്റി വ​ക ഷോ​ക്ക് ട്രീറ്റ്മെന്‍റ്; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കു​​മ​​ര​​കം: പു​​തി​​യ​​താ​​യി വീ​​ട് നി​​ർ​​മി​​ച്ചു താ​​മ​​സി​​ക്കു​​ന്ന കു​​ടും​​ബ​​ത്തി​​ന് വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​യു​​ടെ വ​​ക ഷോ​​ക്ക് ട്രീറ്റ്മെന്‍റ്.

13-ാം വാ​​ർ​​ഡി​​ൽ ഉ​​മ്മാ​​ച്ചേ​​രി​​ൽ ഭാ​​ഗ​​ത്തു കൃ​​ഷ്ണ​​വി​​ലാ​​സം തോ​​പ്പ് അ​​നൂ​​പി​​ന് ഈ ​​വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് കു​​ടി​​വെ​​ള്ള ക​​ണ​​ക്ഷ​​ൻ ല​​ഭി​​ച്ച​​ത്.

ഇ​​ന്ന​​ലെ വാ​​ട്ട​​ർ അ​ഥോ​​റി​​റ്റി​​യി​​ൽ​​നി​​ന്നു ല​​ഭി​​ച്ച നോ​​ട്ടീ​​സി​​ൽ 1,31,584 രൂ​​പ കു​​ടി​​ശി​​ക അ​​ട​​യ്ക്ക​​ണ​​മെ​​ന്ന് അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്നു.

30ന് ​​മു​​ൻ​​പാ​​യി കു​​ടി​​ശി​​ക അ​​ട​​ച്ച് തീ​​ർ​​ത്തി​​ല്ലെ​​ങ്കി​​ൽ ക​​ണ​​ക്‌​ഷ​​ൻ വി​​ച്ഛേദി​​ക്കു​​​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നു നോ​​ട്ടീ​​സി​​ൽ പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്.

ക​​ണ​​ക്ഷ​​ൻ ന​ൽ​കി​യ​​ശേ​​ഷം നാ​​ളി​​തു​​വ​​രെ മീ​​റ്റ​​ർ റീ​​ഡിം​​ഗ് എ​​ടു​​ക്കു​​ക​​യോ പ​​ണം അ​​ട​യ്ക്കാ​​നു​​ള്ള ബി​​ല്ല് ന​​ൽ​​കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ല.

ടി​​പ്പ​​ർ ഡ്രൈ​​വ​​റാ​​യ അ​​നൂ​​പും റി​​സോ​​ർ​​ട്ടി​​ൽ ജോ​​ലി​​ക്കാ​​രി​​യാ​​യ ഗ്രീ​​ഷ്മ​​യും ര​​ണ്ടു കു​​ട്ടി​​ക​​ളും അ​​ട​​ങ്ങു​​ന്ന​​താ​​ണ് ഇ​​വ​​രു​​ടെ കു​​ടും​​ബം.

എ​​ട്ടു മാ​​സ​​ങ്ങ​​ൾ​​കൊ​​ണ്ട് ഇ​​ത്ര​​യും വ​​ലി​​യ തു​​ക​​യ്ക്കു​​ള്ള വെ​​ള്ളം ത​​ങ്ങ​​ൾ​​ക്കു യാ​​തൊ​​രു​​വി​​ധേ​​ന​​യും ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​വി​​ല്ലെ​​ന്ന് ഇ​​വ​​ർ പ​​റ​​യു​​ന്നു.

ഒ​​ന്നി​​ട​​വി​​ട്ട ദി​​വ​​സ​​ങ്ങ​​ളി​​ൽ എ​​ത്തു​​ന്ന ജ​​ലം നാ​​ലു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ നി​​ന്നുപോ​​കു​​ക​ പ​​തി​​വാ​​ണെ​​ന്നും ആ​​രോ​​പി​​ക്കു​​ന്നു.

ഇ​​പ്പോ​​ൾ ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന ഭീ​​മ​​മാ​​യ തു​​ക​​യ്ക്കു​​ള്ള ബി​​ല്ലി​​ന് പ​​രി​​ഹാ​​രം കാ​​ണ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

Related posts

Leave a Comment