ഒരു യാത്രാവിമാനം ഒളിപ്പിച്ചുവയ്ക്കാം! ഈജിപ്തിലെ ഗീ സയിലുള്ള മഹാപിരമിഡില്‍ രഹസ്യ അറ; 4500 വര്‍ഷം മുമ്പ് ഫറവോ ഖുഫു പണികഴിപ്പിച്ച പിരമിഡാണ് ഇത്‌

ല​ണ്ട​ൻ: ഒ​രു യാ​ത്രാ​വി​മാ​നം ഒ​ളി​പ്പി​ച്ചു​വ​യ്ക്കാ​വു​ന്ന വ​ലു​പ്പ​മു​ള്ള അ​റ ഈ​ജി​പ്തി​ലെ ഗീ സ​യി​ലു​ള്ള മ​ഹാ​പി​ര​മി​ഡി​ൽ ക​ണ്ടെ​ത്തി. 4500 വ​ർ​ഷം മു​ന്പ് ഫ​റ​വോ ഖു​ഫു പ​ണി​ക​ഴി​പ്പി​ച്ച പി​ര​മി​ഡാ​ണ് ഇ​ത്. പ​ഴ​യ കാ​ല​ത്തെ ഏ​ഴ് അ​ദ്ഭു​ത​ങ്ങ​ളി​ൽ ശേ​ഷി​ക്കു​ന്ന ഏ​ക നി​ർ​മി​തി​യാ​ണി​ത്.

ബ്രി​ട്ട​നി​ലെ​യും ഫ്രാ​ൻ​സി​ലെ​യും ശാ​സ്ത്ര​ജ്ഞ​ർ സം​യു​ക്ത​മാ​യി മ്യൂ​വോ​ൺ ക​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. 19-ാം നൂ​റ്റാ​ണ്ടി​നു​ ശേ​ഷം മ​ഹാ​പി​ര​മി​ഡി​ൽ ക​ണ്ടെ​ത്തു​ന്ന ആ​ദ്യ​ത്തെ അ​റ​യെ​പ്പ​റ്റി​യു​ള്ള പ്ര​ബ​ന്ധം നേ​ച്ച​ർ മാ​സി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഇ​രു​ന്നൂ​റു​ സീ​റ്റു​ള്ള വി​മാ​ന​ത്തെ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന വ​ലു​പ്പ​മു​ണ്ട് ഈ ​അ​റ​യ്ക്ക്. 98 അ​ടി നീ​ളം. പി​ര​മി​ഡി​ലെ വ​ലി​യ ഇടനാഴി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭാ​ഗ​ത്തി​നു മു​ക​ളി​ലാ​ണ് ഈ ​അ​റ. കൃ​ത്യ​മാ​യ ആ​കൃ​തി​യും വ​ലു​പ്പ​വും അ​റി​വാ​യി​ട്ടി​ല്ല. ഇ​തെ​ന്തി​നു പ​ണി​ത​താ​ണെ​ന്നും എ​ന്താ​ണി​തിലു​ള്ള​തെ​ന്നും അ​റി​വി​ല്ല.

ചി​യോ​പ്സ് എ​ന്നുകൂ​ടി പേ​രു​ള്ള ഖു​ഫു ഫ​റ​വോ (വാ​ഴ്ച​ക്കാ​ലം ബി​സി 2589-2566) പ​ണി​യി​ച്ച പി​ര​മി​ഡി​ന് 139 മീ​റ്റ​ർ ഉ​യ​ര​വും 230 മീ​റ്റ​ർ പാ​ർ​ശ്വ​ദൈ​ർ​ഘ്യ​വും ഉ​ണ്ട്. ഖു​ഫു​വി​ന്‍റെ​യും പ​ത്‌​നി മെ​രീ​റ്റി​റ്റി​സി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​വ്വേ​റെ അ​റ​ക​ളി​ൽ സം​സ്ക​രി​ച്ചി​രി​ക്കു​ന്നു. പു​റ​മേ വ​ലി​യ ന​ടു​ത്ത​ളം എ​ന്ന അ​റ​യും മു​ന്പേ ഗ​വേ​ഷ​ക​ർ ക​ണ്ടി​ട്ടു​ള്ള​താ​ണ്.

പി​ര​മി​ഡി​നെ സ്പ​ർ​ശി​ക്കാ​തെ​യും ക​ല്ലു​ക​ൾ ഇ​ള​ക്കാ​തെ​യു​മു​ള്ള ഗ​വേ​ഷ​ണ​മാ​ണ് അ​റ ഉ​ണ്ടെ​ന്നു കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. കോ​സ്മി​ക് റേ ​മ്യു​വോ​ൺ റേ​ഡി​യോ​ഗ്രാ​ഫി എ​ന്ന സാ​ങ്കേ​തി​കവി​ദ്യ ഉ​പ​യോ​ഗി​ച്ചു. ബ്ര​ഹ്മാ​ണ്ഡ ര​ശ്മി​ക​ൾ (കോ​സ്മി​ക് റേ – സൗ​ര​യൂ​ഥ​ത്തി​നു​മ​പ്പു​റ​ത്തു​നി​ന്നു വ​രു​ന്ന ഉ​യ​ർ​ന്ന ഊ​ർ​ജ​നി​ല​യു​ള്ള റേ​ഡി​യേ​ഷ​ൻ) അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ മേ​ൽ​ത്ത​ട്ടി​ലെ ആ​റ്റ​ങ്ങ​ളു​മാ​യി കൂ​ട്ടി​മു​ട്ടു​ന്പോ​ൾ മ്യൂ​വോ​ൺ പോ​ലു​ള്ള ക​ണ​ങ്ങ​ൾ പു​റ​പ്പെ​ടും. വൈ​ദ്യു​ത ചാ​ർ​ജു​ള്ള ഈ ​ക​ണ​ങ്ങ​ൾ ത​രം​ഗ​സ്വ​ഭാ​വ​ത്തോ​ടെ​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ക. എ​ക്സ്റേ പോ​ലെ ഖ​ര​പ​ദാ​ർ​ഥ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കും. ഈ ​മ്യൂ​വോ​ൺ ര​ശ്മി​ക​ൾ ക​ട​ത്തി​വി​ട്ട് പി​ര​മി​ഡി​ന്‍റെ മ്യൂ​വോ​ൺ റേ ​ചി​ത്രം (മ​നു​ഷ്യശ​രീ​ര​ത്തി​ന്‍റെ എ​ക്സ​് റേ ചി​ത്രം പോ​ലെ) എ​ടു​ത്തു. അ​ങ്ങ​നെ​യാ​ണ് ഇ​തു​വ​രെ കാ​ണാ​ത്ത ശൂ​ന്യ​സ്ഥ​ലം ക​ണ്ട​ത്.

ആ​ധു​നി​ക ക​ണി​കാ ഭൗ​തി​കശാ​സ്ത്രം പു​രാ​വ​സ്തു വി​ജ്ഞാ​നീ​യ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കാം എ​ന്ന​തി​ന്‍റെ പാ​ഠ​വു​മാ​യി ഈ ​ക​ണ്ടെ​ത്ത​ൽ.

Related posts