ഞാന്‍ തുന്നല്‍ ടീച്ചറല്ല! ഒരു തുന്നല്‍ ടീച്ചര്‍ എങ്ങനെയാണ് മുഖ്യാധ്യാപികയായി വിരമിക്കുന്നത്; വികാരാധീനയായി പികെ ശ്രീമതി

ക​ണ്ണൂ​ർ: താ​ൻ തു​ന്ന​ൽ ടീ​ച്ച​റാ​ണെ​ന്ന് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ചി​ല​ർ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ ത​നി​ക്ക് വി​ഷ​മം ഉ​ണ്ടെ​ന്ന് പി.​കെ. ശ്രീ​മ​തി എം​പി. ഐ​ആ​ർ​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രീ ​മാ​രി​റ്റ​ൽ കൗ​ൺ​സി​ലിം​ഗ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പി.​കെ. ശ്രീ​മ​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വ​സ്ത്ര​ങ്ങ​ൾ ത​യ്ക്കു​ന്ന​വ​രും പ​ഠി​പ്പി​ക്കു​ന്ന​വ​രു​മാ​ണ് തു​ന്ന​ൽ ടീ​ച്ച​ർ​മാ​ർ. അ​തി​ൽ മോ​ശ​മാ​യി ഞാ​ൻ ഒ​ന്നും കാ​ണു​ന്നി​ല്ല. എ​ന്നാ​ൽ ഏ​ഴോം ചെ​റു​താ​ഴം സ്കൂ​ളി​ലെ മു​ഖ്യ​ധ്യാ​പി​ക​യാ​യി​ട്ടാ​ണ് ഞാ​ൻ വി​ര​മി​ച്ച​ത്. ഒ​രു തു​ന്ന​ൽ ടീ​ച്ച​ർ എ​ങ്ങ​നെ​യാ​ണ് മു​ഖ്യാ​ധ്യാ​പി​ക​യാ​യി വി​ര​മി​ക്കു​ക​യെ​ന്നും ശ്രീ​മ​തി ചോ​ദി​ച്ചു.

Related posts