ഇതല്ലേ ഹീറോയിസം..! ബില്ലടച്ചിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ല; കാര്യം തിരക്കിയപ്പോൾ ഓഫീസിൽ താമസിച്ചോളാൻ ആക്ഷേപം; ഒടുവിൽ സംഭവിച്ചത്…

kseb-officeവാ​ഴ​ക്കു​ളം: വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​ന്‍റെ പേ​രി​ൽ വൈ​ദ്യു​തി ഓ​ഫീ​സി​ൽ ഉ​പ​ഭോ​ക്താ​വ് കു​ട്ടി​ക​ളു​മാ​യി താ​മ​സി​ക്കാ​നെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ക്ഷ​മാ​പ​ണം ന​ട​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ക​ല്ലൂ​ർ​ക്കാ​ട് വൈ​ദ്യു​തി ഓ​ഫീ​സി​ലാ​യി​രു​ന്നു സം​ഭ​വം.

കു​ടി​ശി​ക​യു​ടെ പേ​രി​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച ഉ​ട​നെ ഉ​പ​ഭോ​ക്താ​വ് പ​ണ​മ​ട​ച്ചു. തു​ട​ർ​ന്നു വീ​ട്ടി​ലെ​ത്തി ഇ​ദ്ദേ​ഹം വീ​ട്ടി​ൽ കു​ട്ടി​ക​ൾ ഉ​ള്ള​തി​നാ​ൽ വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ച്ചു ത​ര​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ ഫോ​ണെ​ടു​ത്ത ജീ​വ​ന​ക്കാ​ര​ൻ കു​ട്ടി​ക​ളോ​ടൊ​പ്പം ഓ​ഫീ​സി​ൽ വ​ന്നു താ​മ​സി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കു​ടും​ബ​സ​മേ​തം ഉ​പ​ഭോ​ക്താ​വ് രാ​ത്രി​യി​ൽ ഓ​ഫീ​സി​ലെ​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും സം​ഘ​ടി​ച്ച​തോ​ടെ നേ​രി​യ സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി. ഇ​തോ​ടെ ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

ഒ​ടു​വി​ൽ രാ​ത്രി വൈ​കി മൂ​വാ​റ്റു​പു​ഴ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സ്ഥ​ല​ത്തെ​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പി​രി​ഞ്ഞ​ത്. എ​ന്നാ​ൽ ടെ​ലി​ഫോ​ണി​ലോ, നേ​രി​ട്ടോ ഉ​പ​ഭോ​ക്താ​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന സം​ഭാ​ഷ​ണം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് വൈ​ദ്യു​തി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ.

Related posts