പ്ല​സ് വ​ണ്‍ ക്ലാ​സി​ൽ മി​ക​വു​യ​ർ​ത്താ​ൻ​ ആ​ൾ​ക്കൂ​ട്ടം;  നി​ല​വാ​രം ത​ക​രാൻ സാധ്യത ; അമ്പത് വിദ്യാർഥികൾ പഠിക്കേണ്ട ക്ലാസിൽ 65 കുട്ടികൾ

സ്വന്തം ലേഖകൻ


ക​ല്ല​ടി​ക്കോ​ട് (പാലക്കാട്): പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ൾ തു​ട​ങ്ങി മൂ​ന്നാ​ഴ്ച പി​ന്നി​ട്ട​തി​നു​ശേ​ഷ​മാ​ണ് മ​ല​ബാ​ർ ജി​ല്ല​ക​ളി​ൽ എ​സ്എ​സ്എ​ൽ​സി പാ​സാ​യ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യം അംഗീകരിച്ച് അ​ധി​കൃ​ത​ർ​. കഴിഞ്ഞദിവസം പുറത്തിറങ്ങിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ആ​വ​ശ്യ​മു​ള്ള​യി​ട​ത്തെ​ല്ലാം പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളി​ൽ നേ​ര​ത്തെ വ​ർ​ധി​പ്പി​ച്ച 20 ശ​ത​മാ​ന​ത്തി​നു പു​റ​മെ പ​ത്തു​ശ​ത​മാ​നം സീ​റ്റു​ക​ൾ കൂ​ടി വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വി​ന്‍റെ ചു​രു​ക്കം.

അ​താ​യ​ത് ഇ​പ്പോ​ൾ 60 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ബാ​ച്ചു​ക​ളി​ൽ അ​ഞ്ചു​പേ​രെ കൂ​ട്ടി​ച്ചേ​ർ​ത്ത് ക്ലാ​സി​ലെ അം​ഗ​സം​ഖ്യ 65 ആ​ക്കു​ന്നു​വെ​ന്ന് സാ​രം. ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി രം​ഗ​ത്ത് ന​ട​ക്കു​ന്ന അ​ഭ്യാ​സ​മാ​ണി​ത്. 50 കു​ട്ടി​ക​ളാ​ണ് ഒ​രു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബാ​ച്ചി​ൽ നി​ശ്ച​യി​ക്ക​പ്പെ​ട്ട പ​ര​മാ​വ​ധി അം​ഗ​സം​ഖ്യ. 65 ആ​കു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യ​ക്തി​പ​ര​മാ​യ ശ്ര​ദ്ധ ല​ഭി​ക്കാ​തി​രി​ക്കു​ന്ന​തും പ​ഠ​നാ​ന്ത​രീ​ക്ഷം ക​ലു​ഷി​ത​മാ​കു​ന്ന​തും ലാ​ബ്, ലൈ​ബ്ര​റി സൗ​ക​ര്യ​ങ്ങ​ൾ പ്ര​ഹ​സ​ന​മാ​കു​ന്ന​തി​നും ഇ​ട​യാ​കും.

മ​ല​ബാ​ർ ജി​ല്ല​ക​ളി​ൽ എ​ത്ര​യോ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ്ര​ശ്നം തു​ട​ർ​ന്നി​ട്ടും ഈ ​അ​ശാ​സ്ത്രീ​യ പ​രി​ഹാ​ര​മ​ല്ലാ​തെ മ​റ്റൊ​രു മാ​ർ​ഗ​വും ക​ണ്ടെ​ത്തു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.എ​സ്എ​സ്.​എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ക്കു​ന്ന മേ​യ് ആ​ദ്യ​വാ​രം ത​ന്നെ എ​ത്ര പ​ഠി​താ​ക്ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​ണെ​ന്ന കൃ​ത്യ​മാ​യ ക​ണ​ക്ക് സ​ർ​ക്കാ​രി​നു മു​ന്നി​ലു​ണ്ട്. അ​വ​ർ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നു എ​ത്ര ബാ​ച്ചു​ക​ൾ, എ​ത്ര സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന് ക​ണ്ടെ​ത്താ​ൻ വ​ലി​യ പ​ഠ​ന​മൊ​ന്നും വേ​ണ്ട.

അ​തേ സ​മ​യം തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ആ​വ​ശ്യ​ത്തി​ന് വി​ദ്യാ​ർ​ത്ഥി​ക​ളെ കി​ട്ടാ​ത്ത ബാ​ച്ചു​ക​ൾ നി​ര​വ​ധി​യാ​ണെ​ന്ന വാ​ർ​ത്ത​യും പു​റ​ത്തു വ​രു​ന്നുണ്ട്. മാ​ധ്യ​മ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്ന പ​ല ക​ണ​ക്കു​ക​ളി​ലും വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, പോ​ളി​ടെ​ക്നി​ക്, ഐ​ടി​ഐ തു​ട​ങ്ങി​യ സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ സീ​റ്റു​ക​ൾ പ​രി​ഗ​ണി​ക്കു​ന്നി​ല്ല.

കൂ​ടാ​തെ ഓ​പ്പ​ണ്‍ സ്കൂ​ൾ സൗ​ക​ര്യ​വും ല​ഭ്യ​മാ​കു​മെ​ന്നി​രി​ക്കേ അ​ശാ​സ്ത്രീ​യ സീ​റ്റു​വ​ർ​ധ​ന നി​ല​വാ​രം ത​ക​ർ​ക്കും.പ​ല സ്കൂ​ളു​ക​ളി​ലും ക്ലാ​സ് റൂം ​സൗ​ക​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴും പ​രി​മി​ത​മാ​ണ്. വെ​റും 40 കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മി​രി​ക്കാ​വു​ന്ന ക്ലാ​സ് മു​റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ൾ നി​ര​വ​ധി​യാ​ണ്. അ​വി​ടേ​യ്ക്കാ​ണ് 65 കു​ട്ടി​ക​ളെ തി​രു​കി​ക്ക​യ​റ്റു​ന്ന​ത്.

Related posts