ട്രോളിംഗ് കാലത്തെ സൂപ്പർ സ്റ്റാർ..! കൊ​ച്ചി അ​ഴി​മു​ഖ​ത്തെ ചീ​ന​വ​ല​ക്കാ​ർ​ക്ക് പ​ല്ലി​ക്കോ​ര ചാ​ക​ര

വൈ​പ്പി​ൻ: കൊ​ച്ചി അ​ഴി​മു​ഖ​ത്തെ ചീ​ന​വ​ല​ക്കാ​ർ​ക്ക് പ​ല്ലി​ക്കോ​ര ചാ​ക​ര. ക​ഴി​ഞ്ഞ ദി​വ​സം വേ​ലി​യി​റ​ക്ക​ത്തി​നു വ​ല വ​ലി​ച്ച ചീ​ന​വ​ല​ക്കാ​ർ​ക്കാ​ണ് വ​ല നി​റ​യെ പ​ല്ലി​ക്കോ​ര മീ​ൻ ല​ഭി​ച്ച​ത്. വ​ല​യി​ൽ അ​മി​ത​മാ​യി മ​ത്സ്യം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് കോ​രി​യെ​ടു​ക്കാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. സാ​ധാ​ര​ണ ചീ​ന​വ​ല​യു​ടെ ത​ട്ടി​ൽ​നി​ന്നു ത​ന്നെ വ​ല ഉ​യ​ർ​ത്തി ചെ​റി​യ വ​ട്ട​വ​ല ഉ​പ​യോ​ഗി​ച്ചാ​ണ് മ​ത്സ്യം കോ​രി​യെ​ടു​ക്കാ​റ്.

എ​ന്നാ​ൽ ഇ​ന്ന​ലെ പ​ല​രും അ​ഴി​യി​ൽ ഇ​റ​ങ്ങി​നി​ന്ന് തി​ര​മാ​ല​ക​ളോ​ട് മ​ല്ല​ടി​ച്ചാ​ണ് മ​ത്സ്യം കോ​രി ക​ര​യി​ലെ ത​ട്ടി​ലെ​ത്തി​ച്ച​ത്. മ​ഴ​ക്കാ​ല​ത്ത് ഈ ​നാ​ളു​ക​ളി​ൽ പ​ല്ലി​ക്കോ​ര സാ​ധാ​ര​ണ ല​ഭി​ക്കാ​റു​ള്ള​താ​ണ്. എ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം പ​തി​വി​ലും കൂ​ടു​ത​ൽ മ​ത്സ്യം ചീ​ന​വ​ല​ക്കാ​ർ​ക്ക് ല​ഭി​ച്ചു. അ​ധി​കം ഡി​മാ​ന്‍റ് ഇ​ല്ലാ​ത്ത മ​ത്സ്യ​മാ​ണ് പ​ല്ലി​ക്കോ​ര. എ​ങ്കി​ലും മ​ത്സ്യ​ത്തി​ന്‍റെ ക്ഷാ​മം മൂ​ലം താ​ര​ത​മ്യേ​ന ന​ല്ല വി​ല​യും ല​ഭി​ച്ചു.

Related posts