പരുത്തുംപാറയിലെ യുവാവിന്‍റെ മരണ കാരണം  തലയിലേറ്റ ആഴത്തിലുള്ള മുറിവ്; സുഹൃത്തിന്‍റെ ഗൃഹപ്രവേശനത്തിന് എത്തിയ യുവാവിനെ  പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു; സംഭവത്തെക്കുറിച്ച്  ചിങ്ങവനം പോലീ സ് പറയുന്നത്

ചി​ങ്ങ​വ​നം: ഗൃ​ഹ​പ്ര​വേ​ശ​ത്തി​ന് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ര​ണ കാ​ര​ണം ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ്.

പാ​ത്താ​മു​ട്ടം പാ​ന്പൂ​രാം​പാ​റ പ​ള്ളി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ മ​ക​ൻ പി.​എം.​ബി​ജു (35)വി​നെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബി​ജു​വി​ന്‍റെ ത​ല​യി​ലെ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ കാ​ര​ണം.
ഇ​ത് വീ​ണു​ണ്ടാ​യ​താ​ണെ​ന്നും മ​റ്റു സം​ശ​യ​മൊ​ന്നു​മി​ല്ലെ​ന്നു​മാ​ണ് ഇ​പ്പോ​ൾ പോ​ലീ​സ് പ​റ​യു​ന്ന​ത്.

പ​രു​ത്തും​പാ​റ സ​ദ​നം ക​വ​ല​യ്ക്ക് സ​മീ​പം സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ വെ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ച​ട​ങ്ങ് ക​ഴി​ഞ്ഞ് വീ​ടി​ന് മു​ന്നി​ലെ സ്റ്റേ​ജി​ൽ കി​ട​ന്നു​റ​ങ്ങി​യ ബി​ജു പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്ക് ത​ല​കു​ത്തി വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ചി​ങ്ങ​വ​നം എ​സ്ഐ, അ​നൂ​പ് സി.​നാ​യ​ർ പ​റ​ഞ്ഞു.

അ​സ്വാഭാ​വി​ക മ​ര​ണ​ത്തി​ന് കേ സെടുത്തു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ത്തു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പാ​ന്പാ​ടി ചെ​റു​കു​ന്നി​ൽ സി​മി. മ​ക​ൾ: ബെ​ക്സി.

Related posts