പോക്കറ്റടിക്കാരെ ശപിച്ച് കുടിയൻമാർ..! ബി​​വ​​റേ​​ജ​​സ് ഷോ​​പ്പി​​ലെ ക്യൂ​​വി​​ൽ പോ​​ക്ക​​റ്റ​​ടി സം​​ഘം വി​​ല​​സു​​ന്നു; നാണക്കേട് മൂലം ആരും പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നില്ല

moshanamകോ​​ട്ട​​യം: ചി​​ങ്ങ​​വ​​ന​​ത്ത് ബി​​വ​​റേ​​ജ​​സ് ഷോ​​പ്പ് മാ​​റ്റി സ്ഥാ​​പി​​ച്ച​​തോ​​ടെ തി​​ര​​ക്കും തി​​ര​​ക്കി​​നി​​ടെ പോ​​ക്ക​​റ്റ​​ടി​​യും സ്ഥി​​രം സം​​ഭ​​വ​​മാ​​യി. മ​​ദ്യം വാ​​ങ്ങാ​​ൻ വ​​രു​​ന്ന​​വ​​രു​​ടെ പോ​​ക്ക​​റ്റ​​ടി​​ക്കു​​ന്ന ചി​​ല​​ർ ചി​​ങ്ങ​​വ​​ന​​ത്തു വി​​ല​​സു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഒ​​രു പോ​​ക്ക​​റ്റ​​ടി​​ക്കാ​​ര​​നെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി.

ബി​​വ​​റേ​​ജ​​സ് ഷോ​​പ്പ് ഗോ​​മ​​തി ക​​വ​​ല​​യി​​ൽ​​നി​​ന്നു ചി​​ങ്ങ​​വ​​നം ച​​ന്ത​​ക്ക​​ട​​വി​​ലേ​​ക്കു മാ​​റ്റി സ്ഥാ​​പി​​ച്ചി​​രു​​ന്നു. ഇ​​വി​​ടെ വ​​ൻ​​തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. രാ​​വി​​ലെ എ​​ട്ടു മ​​ണി​​യാ​​കു​​ന്പോ​​ൾ മു​​ത​​ൽ ഇ​​വി​​ടെ ക്യൂ ​​നി​​ൽ​​ക്കാ​​ൻ ആ​​ളു​​ക​​ളെ​​ത്തും.

സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​ങ്ങും ബി​​വ​​റേ​​ജ് ഷോ​​പ്പ് ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ വ​​ൻ തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്.തി​​ര​​ക്കി​​നി​​ട​​യി​​ൽ പോ​​ക്ക​​റ്റ​​ടി​​ക്കാ​​ർ നു​​ഴ​​ഞ്ഞു ക​​യ​​റി പ​​ണം ത​​ട്ടി​​യെ​​ടു​​ക്കു​​ക​​യാ​​ണ്. മ​​ദ്യം വാ​​ങ്ങാ​​ൻ ക്യൂ ​​നി​​ൽ​​ക്കു​​ന്ന​​വ​​രു​​ടെ പോ​​ക്ക​​റ്റ​​ടി​​ച്ച​​താ​​യി ഇ​​തി​​നി​​കം നി​​ര​​വ​​ധി പ​​രാ​​തി​​ക​​ൾ ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

മ​​ദ്യം വാ​​ങ്ങാ​​ൻ വ​​ന്നി​​ട്ട് പ​​ണം കാ​​ണാ​​നി​​ല്ലെ​​ന്നു പ​​റ​​ഞ്ഞു പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ചെ​​ല്ലാ​​നു​​ള്ള നാ​​ണ​​ക്കേ​​ട് ഓ​​ർ​​ത്ത് ആ​​രും പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടി​​ല്ല. ഇ​​തു മു​​ത​​ലെ​​ടു​​ത്ത് പോ​​ക്ക​​റ്റി​​ക്കാ​​രും കൊ​​ഴു​​ക്കു​​ക​​യാ​​ണ്. മ​​ദ്യം വാ​​ങ്ങാ​​ൻ ക്യു ​​നി​​ന്ന​​യാ​​ൾ കൗ​​ണ്ട​​റി​​ന​​ടു​​ത്തെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് പോ​​ക്ക​​റ്റ് കാ​​ലി​​യാ​​യ വി​​വ​​രം അ​​റി​​ഞ്ഞ​​ത്.

Related posts