പത്തനംതിട്ട: പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പു ബലാത്സംഗത്തിനിരയായെന്ന യുവതിയുടെ പരാതിയില്‍ സഹപാഠി അറസ്റ്റില്‍. നാരങ്ങാനം കടമ്മനിട്ട അന്തിയാളന്‍കാവ് കാഞ്ഞിരത്തോലില്‍ സുമേഷ് സുനിലിനെയാണ് (24) തിരുവനന്തപുരത്ത് ടെക്്നോ പാര്‍ക്കിനു സമീപത്തുനിന്ന് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വണ്ണിനു പഠിക്കുന്ന സമയം കൂടെ പഠിച്ചിരുന്നയാള്‍ പലതവണ ബാലാത്സംഗത്തിനിരയാക്കിയെന്ന് 23 കാരിയായ യുവതി മൊഴിനല്‍കിയിരുന്നു.
എട്ടാംക്ലാസ് മുതല്‍ ഇരുവരും ഒരുമിച്ചു പഠിച്ചവരാണ്. ഇപ്പോള്‍ നിരന്തരം പിന്തുടര്ന്ന് ശല്യം ചെയ്യുന്നതായും, കൈവശപ്പെടുത്തിയ തന്റെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നതായും മൊഴിയില്‍ പറയുന്നു.2018 ജനുവരിയില്‍ സ്കൂള്‍ വളപ്പില്‍ പിഡീപ്പിക്കുകയും കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് ഈ ചിത്രങ്ങളുടെ പേരുപറഞ്ഞു ഭീഷണിപ്പെടുത്തി 2019 വരെയുള്ള കാലയളവില്‍ സ്കൂള്‍ വളപ്പില്‍ പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണു മൊഴി. 2023 വരെ ബന്ധം തുടര്‍ന്നു. ഇക്കാലയളവില്‍ നിരവധി ചിത്രങ്ങള്‍ ഇയാള്‍ സ്വന്തമാക്കുകയും ചെയ്തു.
പത്തനംതിട്ട വനിതാ സ്റ്റേഷനിലാണു യുവതി മൊഴി നല്‍കിയത്. ബലാത്സംഗത്തിനും മാനഹാനി വരുത്തിയതിനും പോക്സോ നിയമപ്രകാരവും ഐടി നിയമമനുസരിച്ചും കേസെടുത്താണു സുമേഷിനെ അറസ്റ്റ് ചെയ്തത്.
മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു സമ്മതിച്ചതുപ്രകാരം വീട്ടിലെത്തി ഇവ പോലീസ് കണ്ടെടുത്തു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യലുകളും അന്വേഷണവും വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു.
പോലീസ് ഇന്‍സ്പെക്ടര്‍ വി. എസ്. പ്രവീണ്‍, എസ.ഐ വിഷ്ണു, ജില്ലാ ക്രൈം ബ്രാഞ്ച് എസ്ഐ കെ. എസ.് ധന്യ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.