ഇ​ര​യെ വി​വാ​ഹം ചെയ്തു സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ കു​​​ടും​​​ബ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്നു; പ്ര​തി​ക്കെ​തി​രേ​യു​ള്ള കേ​സ് ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു

കൊ​​​ച്ചി: ഇ​​​ര​​​യെ വി​​​വാ​​​ഹം ചെ​​യ്ത​​​തി​​​നാ​​​ല്‍ പ്ര​​​തി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. പോ​​​ക്‌​​​സോ നി​​​യ​​​മ​​​പ്ര​​​കാ​​​രം 2018ല്‍ ​​​തി​​​രൂ​​​ര്‍ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.

14 വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യാ​​​ന്‍ ശ്ര​​​മി​​​​ച്ചെ​​ന്നാ​​​യി​​​രു​​​ന്നു 24കാ​​​ര​​​നെ​​​തി​​​രാ​​​യ പ​​രാ​​തി. തി​​​രൂ​​​ര്‍ ഫാ​​​സ്റ്റ് ട്രാ​​​ക്ക് കോ​​​ട​​​തി​​​യി​​​ല്‍ ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച കേ​​​സ് നി​​​ല​​​നി​​​ല്‍​ക്കു​​​ക​​​യാ​​​യി​​രു​​ന്നു.

ക​​​ഴി​​​ഞ്ഞ​​വ​​​ര്‍​ഷം പെ​​​ണ്‍​കു​​​ട്ടി​​​ക്ക് വി​​​വാ​​​ഹ​​​പ്രാ​​​യ​​​മാ​​​യ​​​തോ​​​ടെ ഇ​​​രു​​​വ​​​രും വീ​​​ട്ടു​​​കാ​​​രു​​​ടെ സ​​​മ്മ​​​ത​​​ത്തോ​​​ടെ വി​​​വാ​​​ഹി​​​ത​​​രാ​​​യി. വി​​​വാ​​​ഹം പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. തു​​​ട​​​ര്‍​ന്നാ​​​ണു കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ഇ​​​രു​​​വ​​​രും സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ കു​​​ടും​​​ബ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് കേ​​​സി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ കോ​​​ട​​​തി​​​ റ​​​ദ്ദാ​​​ക്കി.

Related posts

Leave a Comment