പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രേ പോ​ക്സോ കേ​സ്

കോഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രേ പോ​ക്സോ കേ​സ് ചു​മ​ത്തി.

മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി അം​ഗം വേ​ലാ​യു​ധ​ൻ വ​ള്ളി​ക്കു​ന്നി​നെ​തി​രേയാ​ണ് പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് ന​ല്ല​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യിലാണ് സം​ഭ​വം.

ബ​സ് യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ ആ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. കേ​സ് ന​ല്ല​ളം പോ​ലീ​സി​ന് കൈ​മാ​റി. പോ​ക്സോ നി​യ​മ​ത്തി​ലെ ഏ​ഴ്, എ​ട്ട് വ​കു​പ്പു​ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ദു​ർ​ബ​ല​മാ​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​തെ​ന്നും രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വം ഇ​തു​വ​രെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ല്ലെ​ന്നാ​ണ് സി​പി​എം മ​ല​പ്പു​റം ജി​ല്ലാ ഘ​ട​കം വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment