വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി ഇ​രു​പ​തു​കാ​ര​ൻ; ര​ക്ഷി​ക്കാ​നെ​ത്തി​യ നാ​ട്ടു​കാ​രെ മു​റി​യി​ലേ​ക്ക് ക​യ​റ്റാ​തെ നാ​യ്ക്ക​ൾ; വ​ട​ക​ര​യി​ലെ സം​ഭ​വം ന​ടു​ക്കു​ന്ന​ത് 

 

വ​ട​ക​ര: മ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചെ​ര​ണ്ട​ത്തൂ​രി​ല്‍ യു​വാ​വ് വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. ഗോ​കു​ല്‍ നി​വാ​സി​ല്‍ ഗോ​കു​ല്‍​ദാ​സാ​ണ് (20) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ഈ ​സ​മ​യം അ​മ്മൂ​മ്മ മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ.മു​റി​ക്ക​ക​ത്ത് ക​യ​റി വാ​തി​ല​ട​ച്ച​പ്പോ​ള്‍ സം​ശ​യം തോ​ന്നി​യ അ​മ്മൂ​മ്മ​അ​യ​ല്‍​ക്കാ​രെ വി​ളി​ച്ച​റി​യി​ച്ചു.

വ​ള​ര്‍​ത്തു നാ​യ്ക്ക​ള്‍ മു​റി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ല. പി​ന്നീ​ട് കൂ​ടു​ത​ല്‍ പേ​രെ​ത്തി ഗോ​കു​ല്‍​ദാ​സി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. പി​താ​വ്: ദാ​സ​ന്‍. മാ​താ​വ്: പ്ര​വി​ത. സ​ഹോ​ദ​രി: ഗോ​പി​ക.

Related posts

Leave a Comment