വിവാഹിതനായ കാമുകനുമായി നിരന്തര ശാരീരിക ബന്ധം; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാമുകന്റെ സ്വഭാവം മാറി; ജെസ്‌നയുടേതെന്ന് സംശയിക്കപ്പെട്ട പൊക്കിഷയുടെ കത്തിക്കരിഞ്ഞ ജഡം എട്ടു വര്‍ഷം നീണ്ട പ്രണയത്തിന്റെ ബാക്കി പത്രം…

കാണാതായ മലയാളി പെണ്‍കുട്ടി ജെസ്‌നയുടേതെന്ന സംശയിച്ച് തമിഴ്‌നാട്ടില്‍ കണ്ടെത്തിയ മൃതദേഹം മലയാളികളെയാകെ ഞെട്ടിച്ചിരുന്നു. പൊക്കിഷ എന്ന പെണ്‍കുട്ടിയുടേതായിരുന്നു ആ കത്തിക്കരിഞ്ഞ മൃതദേഹം.

ഈ മൃതദേഹത്തിന് പിന്നിലെ കഥ ഏവരെയും ഞെട്ടിക്കുന്നതാണ്. പ്രണയവഞ്ചനയുടെ കൊടും ക്രൂരതയുടെ കഥയാണ് ഈ മൃതദേഹത്തിനു പറയാനുള്ളത്. ചെന്നൈതിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയിലാണ് പൊക്കിഷയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

തമിഴ്‌നാട് അണ്ണാനഗര്‍ സ്വദേശിയാണ് മരിച്ച പൊക്കിഷ. പൊക്കിഷയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് പൊലീസ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ കണ്ടെത്തിയത്.

അണ്ണാനഗറിലെ വീട്ടില്‍ നിന്ന് മെയ് 26നാണ് സ്കൂട്ടറില്‍ പൊക്കിഷം എംജിആര്‍ നഗറിലെ ബാലമുരുകന്റെ വീട്ടിലെത്തുന്നത്. മൊബൈല്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നും ഇത് വ്യക്തമായത്.

സ്വകാര്യ ഫാര്‍മസി ജീവനക്കാരനായ ബാലമുരുകനും പൊക്കിഷവും കഴിഞ്ഞ എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നിട് ബാലമുരുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് എട്ടുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. വിവാഹശേഷവും ഇയാള്‍ പൊക്കിഷവുമായുള്ള ബന്ധം തുടര്‍ന്നു.

തന്നെ വിവാഹം കഴിക്കണമെന്ന് പൊക്കിഷം പലകുറി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. സംഭവദിവസം ബാലമുരുകന്റെ ആവശ്യപ്രകാരമാണ് പൊക്കിഷം ജോലി സ്ഥലത്തേക്കെന്ന വ്യാജേന വീട്ടില്‍ നിന്നും രാവിലെ ഇറങ്ങിയത്.

തുടര്‍ന്ന് എംജിആര്‍ നഗറിലുള്ള ബാലമുരുകന്റെ വീട്ടിലെത്തി. ഇവിടെ വച്ച് ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. വിവാഹം കഴിക്കണമെന്ന് പൊക്കിഷം വീണ്ടും ആവശ്യപ്പെട്ടതോടെ പ്രകോപിതനായ ബാലമുരുകന്‍ കയ്യില്‍ കിട്ടിയ കുക്കര്‍ ഉപയോഗിച്ച് പൊക്കിഷത്തിന്റെ തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ പൊക്കിഷം അപ്പോള്‍ തന്നെ മരിച്ചു. പിന്നീട് മൃതദേഹം ബാഗിലാക്കി ചെങ്കല്‍പ്പെട്ടില്‍ കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ചെന്നൈതിരുച്ചിറപ്പള്ളി ദേശീയ പാതയിലെ പഴവേലിയിലാണ് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പല്ലിനിട്ടിരുന്ന ക്ലിപ്പാണ്, മൃതദേഹം ജെസ്‌നയുടേതാണെന്ന സംശയത്തിനിടയാക്കിയത്.

ഇതിനെ തുടര്‍ന്ന് വെച്ചൂച്ചിറ എസ്.ഐ പി.എച്ച്.അഷ്‌റഫ്, ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് എന്നിവരടങ്ങിയ സംഘം ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളജിലെത്തി മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിന് ജെസ്‌നയുമായി സാമ്യമില്ലെന്ന് സഹോദരന്‍ പറഞ്ഞു.

അതിനിടെയാണ് അണ്ണാ നഗറില്‍ നിന്ന് കാണാതായ യുവതിയുടെതാണോ മൃതദേഹം ആണോ എന്ന് പരിശോധിക്കാന്‍ അവരുടെ ബന്ധുക്കള്‍ എത്തിയത്. മുഖം പൂര്‍ണമായും കത്തിക്കരിയാത്തതിനാല്‍ മൃതദേഹം പൊക്കിഷയുടേതാണെന്ന് ബന്ധുക്കള്‍ക്ക് തിരിച്ചറിയാനായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാലമുരുകന്‍ പിടിയിലാവുകയും ചെയ്തു.

Related posts