ശാലിനിയ്ക്ക് അജിത്ത് ധാരാളം പൂക്കള്‍ അയക്കുമായിരുന്നു, അതെല്ലാം കൃത്യമായി വീട്ടിലെത്തിച്ചിരുന്നത് ഞാനാണ്! ശാലിനി- അജിത്ത് ദമ്പതികളെക്കുറിച്ചും അവരുടെ പ്രണയത്തെക്കുറിച്ചും മനസുതുറന്ന് ശ്യാമിലി

തെന്നിന്ത്യയിലെ സൂപ്പര്‍താര ദമ്പതികളാണ് അജിത്തും ശാലിനിയും. അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

മക്കളുടെ സ്‌കൂള്‍ പരിപാടികളിലൊക്കെ താരജാഡയില്ലാതെ അജിത്ത് പങ്കെടുക്കാറുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ, അജിത്തിന്റെയും ശാലിനിയുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് ആരാധകരോട് തുറന്ന് സംസാരിച്ചിരിക്കുകയാണ് ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലി. അജിത്ത് നല്ല മനുഷ്യനാണെന്നും പ്രണയകാലത്ത് ചേച്ചിക്ക് അദ്ദേഹം ധാരാളം പൂക്കള്‍ നല്‍കുമായിരുന്നുവെന്നും ശ്യാമിലി പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്യാമിലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ശ്യാമിലിയുടെ വാക്കുകള്‍ ഇങ്ങനെ…

ശാലിനിയുടെയും അജിത്തിന്റെയും പ്രണയത്തില്‍ പ്രധാന പങ്കുവഹിച്ചത് ഞാനാണ്. ശാലിനിക്ക് അജിത്ത് പൂക്കള്‍ അയക്കുമായിരുന്നു. അത് കൃത്യമായി വീട്ടില്‍ എത്തിക്കുന്നത് എന്റെ ജോലിയായിരുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്.

അവരുടെ ബന്ധത്തില്‍ നിന്ന് നമുക്ക് പഠിക്കാനുള്ളത് സ്വാതന്ത്ര്യമാണ്. രണ്ടുപേര്‍ക്കുമിടയില്‍ സ്വാതന്ത്ര്യം കൂടുതലാണ്. പാര്‍ട്ട്ണറിന് സ്വാതന്ത്ര്യം നല്‍കിയാല്‍ ആ ബന്ധം കൂളായി പോകുമെന്നാണ് കരുതുന്നത്.

ബൈക്ക് റേസിങ്, ഫോട്ടോഗ്രാഫി, പാചകം എന്നിവയിലാണ് അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. നല്ല തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എന്റെ ചേച്ചിയാണ് നല്ലത്. എന്തൊക്കെ ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ അവള്‍ക്ക് ഐഡിയ ഉണ്ട്. വീട്ടിലെ തമാശക്കാരിയും അവള്‍ തന്നെയാണ്.

അജിത്തിന് ഒരു സാധനം എടുത്താല്‍ അത് അവിടെ തന്നെ വയ്ക്കണം. കര്‍ശന നിലപാടുള്ള വ്യക്തിയല്ല, എന്നാല്‍ വൃത്തി അത്യാവശ്യമാണെന്ന് കരുതുന്നയാളാണ്. ചെറുപ്പത്തില്‍ ചേച്ചി എനിക്ക് നിറയെ സമ്മാനങ്ങള്‍ തന്നിട്ടുണ്ട്.

പിറന്നാളിന് സ്പെഷല്‍ സമ്മാനങ്ങള്‍ നല്‍കുമായിരുന്നു. പക്ഷേ ഞാന്‍ ഒന്നും കൊടുത്തിട്ടില്ല. ഇപ്പോള്‍ ഷോപ്പിങിന് പോകുമ്പോള്‍ അവള്‍ക്കും ചേര്‍ത്ത് ഡ്രസ് എടുക്കാറുണ്ട്.

Related posts