കൊ​ടൂ​രാ​റ്റി​ൽ ബോട്ട് സർവീസിനും യന്ത്രവള്ളങ്ങൾക്കും ഭീഷണിയായി പോളയും പായലും;  ജില്ലാപഞ്ചയത്ത് 50 ലക്ഷം മുടക്കി വാങ്ങിയ പോ​ള​വാ​ര​ൽ യ​ന്ത്രം കോടിമതയിൽ വി​ശ്ര​മ​ത്തി​ൽ

കോ​ട്ട​യം: കൊ​ടൂ​രാ​റ്റി​ൽ ബോ​ട്ട് സ​ർ​വീ​സി​ന് ഭീ​ഷ​ണി​യാ​യി പാ​യ​ലും പോ​ള​യും നി​റ​ഞ്ഞു. കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് യ​മ​ഹ ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ൾ ധാ​രാ​ളം പോ​കു​ന്ന സ​മ​യ​മാ​ണി​ത്. എ​ന്നാ​ൽ പാ​യ​ലി​ൽ കു​ടു​ങ്ങി ജ​ല​വാ​ഹ​ന​ങ്ങ​ൾ ന​ട്ടം തി​രി​യു​ക​യാ​ണ്. കൊ​ടൂ​രാ​റ്റി​ൽ ച​ന്ത​ക്ക​ട​വി​നു പു​റ​മെ ബോ​ട്ട് ജെ​ട്ടി​യി​ലും സ​മീ​പ​ത്തു​മെ​ല്ലാം പോ​ള നി​റ​ഞ്ഞു​ക​ഴി​ഞ്ഞു.

ജെ​ട്ടി​യി​ൽ പോ​ള നി​റ​ഞ്ഞ​തി​നാ​ൽ ബോ​ട്ട് തി​രി​ക്കാ​ൻ പോ​ലും പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. കോ​ട്ട​യം-​ആ​ല​പ്പു​ഴ ബോ​ട്ട് ഇ​പ്പോ​ൾ പ​ള്ളം വ​ഴി​യാ​ണ് പോ​കു​ന്ന​ത്. ഈ ​റൂ​ട്ടി​ലും ആ​റ്റി​ൽ പോ​ള നി​റ​ഞ്ഞു. തോ​ട്ടി​ലും ആ​റ്റി​ലും പോ​ള​യും പാ​യ​ലും വ്യാ​പി​ച്ചി​ട്ടും പോ​ള വാ​ര​ൽ യ​ന്ത്ര​ത്തി​ന് അ​ന​ക്ക​മി​ല്ല.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം രൂ​പ​മു​ട​ക്കി വാ​ങ്ങി​യ പോ​ള വാ​ര​ൽ യ​ന്ത്രം കോ​ടി​മ​ത​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​ണ്. ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത​ല്ലാ​തെ കാ​ര്യ​മാ​യി പോ​ള​വാ​രാ​ൻ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. അ​തേ സ​മ​യം പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ സ്ഥാ​പ​ന​ങ്ങ​ൾ പോ​ള വാ​ര​ൽ പ​ദ്ധ​തി​യി​ൽ ഉ​ൾ്പെ​ടു​ത്തി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ യ​ന്ത്രം പോ​ള വാ​രു​ന്ന​തി​ന് വി​ട്ടു​ന​ല്കാ​നാ​വു എ​ന്ന് യ​ന്ത്ര​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.

മ​ണി​ക്കൂ​റി​ന് 1500 രൂ​പ​യാ​ണ് പോ​ള വാ​ര​ൽ യ​ന്ത്ര​ത്തി​ന് വാ​ട​ക. ഇ​തി​നു പു​റ​മെ പോ​ള വാ​രു​ന്ന​വ​ർ ഡീ​സ​ലും വാ​ങ്ങ​ണം. തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പോ​ള​വാ​ര​ൽ യ​ന്ത്രം ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തു ന​ല്കി​യ​താ​യി കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തു​മാ​യി എ്ഗ്രി​മെ​ന്‍റ് വ​ച്ച് ര​ണ്ടു ദി​വ​സ​ത്തി​ന​കം യ​ന്ത്രം വി​ട്ടു​ന​ല്കും.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ മു​ൻ​കൂ​റാ​യി പ​ണം അ​ട​യ്ക്ക​ണം. കൊ​ടൂ​രാ​റ്റി​ൽ കോ​ടി​മ​ത ഭാ​ഗ​ത്തെ പോ​ള വാ​ര​ണ​മെ​ങ്കി​ൽ കോ​ട്ട​യം ന​ഗ​ര​സ​ഭ​യാ​ണ് യ​ന്ത്രം ആ​വ​ശ്യ​പ്പെ​ടേ​ണ്ട​ത്. ഇ​തു​വ​രെ അവ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ പോ​ള വാ​രു​ന്ന​തി​ന് യ​ന്ത്രം ചോ​ദി​ച്ചി​ട്ടു​ണ്ട്.

Related posts