ഇങ്ങനെയൊക്കെ ചെയ്യാമോ? മ​സ്‌​ക് ധ​രി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ യു​വ​തി​യെ മ​ക​ളു​ടെ മു​ന്‍​പി​ല്‍ വ​ച്ച് പോലീസ് ചെയ്തത് ഇങ്ങനെ… വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…

ഭോ​പ്പാ​ൽ: മ​സ്‌​ക് ധ​രി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ യു​വ​തി​യെ മ​ക​ളു​ടെ മു​ന്‍​പി​ല്‍ വ​ച്ച് മ​ര്‍​ദി​ച്ച് പോ​ലീ​സ് ക്രൂ​ര​ത.

മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ര്‍ ജി​ല്ല​യി​ലാ​ണ് ഏ​റെ ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ​ക​ളു​മൊ​ത്ത് വീ​ട്ടു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കു​ന്ന​തി​നാ​യാ​ണ് യു​വ​തി പു​റ​ത്തി​റ​ങ്ങി​യ​ത്.

ഇ​വ​ര്‍ മാ​സ്‌​ക് ധ​രി​ച്ചി​രു​ന്നി​ല്ല. പോ​ലീ​സ് പി​ടി​കൂ​ടി​യ ഇ​വ​രെ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ യു​വ​തി പ്ര​തി​രോ​ധി​ച്ചു.

തു​ട​ര്‍​ന്ന് ഇ​വ​രെ പോ​ലീ​സു​കാ​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു പോ​ലീ​സു​കാ​ര​ൻ യു​വ​തി​യു​ടെ വ​യ​റി​ൽ ച​വി​ട്ടി.

ഒ​രു വ​നി​ത പോ​ലീ​സും യു​വ​തി​യെ മ​ര്‍​ദി​ച്ചു. ഇ​വ​രു​ടെ മു​ടി​യി​ല്‍ കു​ത്തി​പ്പി​ടി​ച്ച് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്തു.

അ​മ്മ​യെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച മ​ക​ളു​ടെ നേ​രെ​യും പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ചു. യു​വ​തി​യും മ​ക​ളും ഉ​ച്ച​ത്തി​ല്‍ നി​ല​വി​ളി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം.

സം​ഭ​വം ന​ട​ന്ന​തി​ന്‍റെ സ​മീ​പം നി​ന്ന​യൊ​രാ​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നേ​രെ പോ​ലീ​സ് അ​ക്ര​മം അ​ഴി​ച്ചു വി​ടു​ന്ന​ത് മ​ധ്യ​പ്ര​ദേ​ശി​ല്‍ ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. സം​സ്ഥാ​ന​ത്ത് സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ള്‍ നി​ര​വ​ധി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.



Related posts

Leave a Comment