യവോൻഡെ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി എന്ന ബഹുമതി പേറുന്ന കാമറൂൺ പ്രസിഡന്റ് പോൾ ബിയാ ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്നറിയിച്ചു.
92 വയസുള്ള അദ്ദേഹം 1982 മുതൽ 43 വർഷമായി പ്രസിഡന്റാണ്. തെരഞ്ഞെടുപ്പിൽ ജയിച്ച് ഏഴു വർഷം കൂടി ഭരിക്കണമെന്നാണ് ആഗ്രഹം.
സ്വദേശത്തും വിദേശത്തുമുള്ള കാമറൂൺ പൗരന്മാർ താൻ വീണ്ടും പ്രസിഡന്റാകണമെന്ന് ആഗ്രഹിക്കുന്നതായി പോൾ ബിയാ ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ബിയായുടെ ഭരണത്തിൽ ജനത്തിനു തീരെ തൃപ്തിയില്ലെന്നാണ് റിപ്പോർട്ട്. അഴിമതിയും കെടുകാര്യസ്ഥതയും വ്യാപകമാണെന്ന ആരോപണമുണ്ട്.
ആരോഗ്യസ്ഥിതി മോശമായ അദ്ദേഹത്തിന് ഭരണം നിർവഹിക്കാനാകുമോ എന്നും ചോദ്യമുയരുന്നു. കഴിഞ്ഞവർഷം കുറച്ചുനാൾ പൊതുപരിപാടികളിൽനിന്ന് വിട്ടുനിന്നതിനെത്തുർന്ന് അദ്ദേഹം മരിച്ചെന്നുവരെ പ്രചാരണുണ്ടായി.