കൂ​ടി​പ്പോ​യി​ട്ടാ​വും… ഓടുന്ന കാ​റി​ൽ നി​ന്ന് പ​ണം വ​ലി​ച്ചെ​റി​ഞ്ഞു; പി​ഴ ചു​മ​ത്തി പോ​ലീ​സ്

റേ​ഞ്ച് റോ​വ​ർ കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. നോ​യി​ഡ​യി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​വീ​ഡി​യോ.

രാ​ത്രി​യി​ൽ അ​തി​വേ​ഗം പാ​യു​ന്ന റേ​ഞ്ച് റോ​വ​റി​ന്‍റെ ജ​നാ​ല​ക​ളി​ൽ നി​ന്ന് പ​ണം വ​ലി​ച്ചെ​റി​യു​ന്ന പു​രു​ഷ​ൻ​മാ​രെ വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു.

സം​ഭ​വ​ത്തി​ൽ നോ​യി​ഡ ട്രാ​ഫി​ക് പോ​ലീ​സ് പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ അ​തി​വേ​ഗം പ്ര​ച​രി​ച്ചു. അ​പ​ക​ട​ക​ര​മാ​യ ഈ പ്രവൃത്തിക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ വി​മ​ർ​ശ​നങ്ങളാണ് ഉ​യ​ർ​ന്നുവന്നത്.

ട്രാ​ഫി​ക് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തെ​ക്കു​റി​ച്ച് മാ​ത്ര​മ​ല്ല, റോ​ഡി​ലെ മ​റ്റ് പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യെ കു​റി​ച്ചും അ​പ​ക​ട​സാ​ധ്യ​ത​യെ​ക്കു​റി​ച്ചും ആ​ശ​ങ്ക ഉ​യ​ർ​ന്നു. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്  21,000 രൂ​പ ഇ-​ച​ലാ​ൻ പു​റ​പ്പെ​ടു​വി​ച്ച​താ​യി ഒ​രു പോ​സ്റ്റി​ലൂ​ടെ ട്രാഫിക് പോലീസ് അ​റി​യി​ച്ചു.

Related posts

Leave a Comment