പാമ്പാടിയില്‍ നിന്നു കാണാതായ സഹോദരിമാരെ തമ്പാനൂരില്‍ കണ്ടെത്തി ! ഇവരെ കടത്തിക്കൊണ്ടു പോയ യുവാക്കള്‍ പിടിയില്‍…

കോട്ടയം പാമ്പാടിയില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കണ്ടെത്തി. തിരുവനന്തപുരത്ത് തമ്പാനൂരിലെ ലോഡ്ജില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.

ട്രെയിനിലാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും ബംഗളുരുവിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി.

തമ്പാന്നൂരിലെ ലോഡ്ജ് ഉടമയാണ് പൊലീസില്‍ വിവരമറിയിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് പെണ്‍കുട്ടികളെ പോലീസ് പാമ്പാടിയിലേക്ക് കൊണ്ടുപോയി.

വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. യുവാവിനെ കാണാതായെന്നു ബന്ധുക്കളും കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി.

ഇതോടെ മൊബൈല്‍ ഫോണുകള്‍ പോലീസ് നിരീക്ഷിച്ചു. പെണ്‍കുട്ടികള്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു.

യുവാവിന്റെ ഫോണിന് തിരുവനന്തപുരം തമ്പാന്നൂരില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചതോടെ പോലീസ് എല്ലാ ലോഡ്ജുകളിലും വിവരം കൈമാറി. ഇതോടെയാണ് ലോഡ്ജില്‍ മുറി എടുത്ത ഉടനെ അറിയാന്‍ കഴിഞ്ഞത്.

Related posts

Leave a Comment