സംസ്ഥാനത്ത് പോക്സോകേസുകളില്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പോക്സോകേസുകളിലുണ്ടായ വര്‍ധന ആയിരത്തിലധികമാണ്. ഇതില്‍ തന്നെ ലോക്ഡൗണ്‍ കാലത്താണ് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമത്തിനിരയായതെന്നും കണക്കുകളില്‍ വ്യക്തമാകുന്നു. 3056 പോക്സോ കേസുകളാണ് 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2021ല്‍ ഇത് 3559 എണ്ണമായപ്പോള്‍ 2022ല്‍ 4586 ആയി വര്‍ധിക്കുകയാണുണ്ടായത്. ലോക്ഡൗണ്‍ കാലത്ത് മാത്രം പ്രായപൂര്‍ത്തിയാകാത്ത 46 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ഗര്‍ഭിണികളായി. ഇതില്‍ 23 പേര് പ്രസവിക്കുകയും ചെയ്തു. സ്വന്തം ബന്ധുക്കളില്‍ നിന്നുപോലും കുട്ടികള്‍ ഭീഷണി നേരിടുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
Read MoreTag: minor girls
ആദ്യം ചേച്ചി ബിസ്ക്കറ്റ് തന്നു…പിന്നെ മൂക്കില്‍ മണപ്പിച്ചു…പിന്നെയായിരുന്നു ഇന്ജക്ഷന് ! എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് കേരളം…
കോഴിക്കോട്ടെ സ്കൂള്‍ വിദ്യാര്‍ഥിനിയെ ലഹരിമാഫിയ കാരിയറാക്കിയ വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വടകരയിലെ അഴിയൂരിലെ പ്രമുഖ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലഹരി മാഫിയ കാരിയറാക്കി മാറ്റിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. പരിചയമുള്ള ചേച്ചി ബിസ്ക്കറ്റ് നല്‍കിയാണ് തന്നെ വലയിലാക്കിയതെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. പതിയെ ലഹരി മാഫിയയിലേക്ക് എത്തിച്ചതിന് പിന്നാലെ പെണ്‍കുട്ടിയെ ലഹരിയുടെ കാരിയറാക്കിയെന്നുമാണ് പുറത്തുവന്ന വാര്‍ത്ത. തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായി 12 കാരി വെളിപ്പെടുത്തി. ശരീരത്തില്‍ പ്രത്യേക രീതിയിലുള്ള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി പറയുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ ചോമ്പാല പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തെളിവുകള്‍ ഇല്ലെന്ന പേരില്‍ പ്രതിയെ വിട്ടയച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും സജീവമായിരുന്നു. കബഡി കളിക്കിടെ പരിചയമുള്ള ചേച്ചി നല്കിയ ബിസ്കറ്റിലൂടെയായിരുന്നു ലഹരിയുടെ വഴിയിലേക്കെത്തിയത്. പിന്നീട്…
Read Moreഷാഡോ പോലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ പീഡിപ്പിച്ചു ! കൊലക്കേസ് പ്രതിയും ലോഡ്ജുടമയും പിടിയില്‍…
നിര്‍ഭയ ഹോമില്‍നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളെ ഷാഡോ പോലീസ് ചമഞ്ഞ് പിടികൂടുകയും ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തയാള്‍ പിടിയില്‍. തിരുവനന്തപുരം പുത്തന്‍പാലം സ്വദേശി വിഷ്ണുവിനെയാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടികളുമായെത്തിയ ഇയാള്‍ക്ക് ലോഡ്ജില്‍ മുറി നല്‍കിയതിന് ലോഡ്ജുടമയായ ബിനുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് നിര്‍ഭയ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. തുടര്‍ന്ന് ഇവര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് എത്തി. ഒരു യുവാവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായാണ് വിവരം. ഇതിനിടെയാണ് ഷാഡോ പോലീസ് ചമഞ്ഞ് വിഷ്ണു സ്ഥലത്തെത്തിയത്. ഷാഡോ പോലീസാണെന്ന് സ്വയം പരിചയപ്പെടുത്തിയ വിഷ്ണു, പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ആദ്യം പറഞ്ഞുവിട്ടു. പിന്നീട് രണ്ട് പെണ്‍കുട്ടികളെയും ഇയാള്‍ ബൈക്കില്‍ കയറ്റി മരപ്പാലത്തെ ലോഡ്ജിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. സംഭവത്തിന് പിന്നാലെ പ്രതി കടന്നുകളയുകയും ചെയ്തു. നിര്‍ഭയ ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ കവടിയാര്‍ പാര്‍ക്കില്‍നിന്നാണ് പൂജപ്പുര പോലീസ് കണ്ടെത്തിയത്. ഇവരെ ചോദ്യംചെയ്തതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.…
Read Moreക്ലാസ് മുറിയില്‍ പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ചു ! ദുരുദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു; അധ്യാപകനെ പഞ്ഞിക്കിട്ട് നാട്ടുകാര്‍…
ക്ലാസ് മുറിയില്‍ വെച്ച് പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും മോശമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. ഇയാളുടെ മുഖത്ത് നാട്ടുകാര്‍ കരിമഷി ഒഴിക്കുകയും ചെരുപ്പുമാല ഇടുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. പോലീസ് എത്തിയാണ് അധ്യാപകനെ നാട്ടുകാരില്‍ നിന്നും രക്ഷിച്ചത്. കുറ്റാരോപിതനായ അധ്യാപകനെ ജയിലില്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. സ്കൂളിലെ ആറ് പെണ്‍കുട്ടികളെയാണ് ഇയാള്‍ അശ്ലീല വീഡിയോ കാണിച്ചത്. ക്ലാസ് മുറിക്കകത്ത് വച്ച് നിരവധി വിദ്യാര്‍ഥികളെ അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തു. കുട്ടികള്‍ വീട്ടില്‍ ചെന്ന് ഇക്കാര്യം രക്ഷിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ യോഗം ചേര്‍ന്ന് ശിക്ഷനടപ്പാക്കാന്‍ തീരുമാനിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു അധ്യാപകനെ കയ്യേറ്റം ചെയ്തത്. ഇവര്‍ ഇയാളുടെ മുഖത്ത് കരിമഷി ഒഴിക്കുകയും ചെരുപ്പുമാലയിട്ട് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.…
Read Moreസഹായിക്കാനെന്ന വ്യാജേന എത്തിയ 49കാരനാല്‍ പീഡിപ്പിക്കപ്പെട്ട് 19കാരി ! യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രം അഭയം നല്കാന് ‘ചിലര്‍’; ഉക്രൈന് അഭയാര്‍ഥികള്‍ നേരിടുന്നത് കൊടിയ ലൈംഗിക അതിക്രമങ്ങള്‍…
റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രൈനില്‍ നിന്ന് എല്ലാമുപേക്ഷിച്ച് അഭയാര്‍ഥികളായി പാലായനം ചെയ്തത് ഏകദേശം 30 ലക്ഷം ആളുകളാണ്. എന്നാല്‍ ഇത്തരത്തില്‍ പാലായനം ചെയ്തവരില്‍ നിരവധി ആളുകള്‍ക്ക് പിന്നീട് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളുടെ കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന ജനതയെ സഹായിക്കാനെന്ന പേരില്‍ നിരവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് പിറവിയെടുത്തിരിക്കുന്നത്. അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ പരിചയപ്പെട്ട 49കാരനായ പോളണ്ടുകാരന്റെ വാക്കുവിശ്വസിച്ചാണ് ഭാഷ അറിയാഞ്ഞിട്ടും 19കാരി പെണ്‍കുട്ടി ഒപ്പം പോയത്. എന്നാല്‍ അവള്‍ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനമായിരുന്നു. ഒരു വിധത്തില്‍ ഓടി രക്ഷപ്പെട്ട അവളെ പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതോടെ മധ്യവയസ്കനായ പീഡകന് അകത്തായി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അവസരം മുതലാക്കി സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യാന്‍ നിരവധി സംഘങ്ങളാണ് തക്കം പാര്ത്തിരിക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്. ജോലിയും താമസവും…
Read More‘അല്‍ഫാം’ കഴിക്കാനായി സ്കൂളില്‍ കയറാതെ പെണ്‍കുട്ടികള്‍ കറങ്ങാനിറങ്ങി ! ഒടുവില്‍ പോലീസ് പിടിച്ചു…
അല്‍ഫാം കഴിക്കുവാനുള്ള കൊതി മൂത്തതോടെ സ്കൂളില്‍ കയറാതെ കറങ്ങാനിറങ്ങിയ പെണ്‍കുട്ടികളെ പോലീസ് പിടികൂടി തിരികെ ഏല്‍പ്പിച്ചു. വീട്ടില്‍ നിന്നും രാവിലെ സ്കൂളില്‍ പോകുവാനായി ഇറങ്ങിയ 15, 13 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് പൊടുന്നൊനെ അല്‍ഫാം തിന്നുവാനുള്ള മോഹം ഉദിച്ചത്. ഇതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ എത്തുകയും അല്‍ഫാം കഴിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരമായി സ്കൂളില്‍ എത്തുന്ന കുട്ടികളെ കാണാത്തതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടുകാരോട് വിവരം അന്വേഷിച്ചു. കുട്ടികള്‍ സ്കൂളില്‍ എത്താത്തിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം ഭാഗത്തേയ്ക്കുള്ള ബസില്‍ ഇരുവരും കയറി. ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെടുകയും ചെയ്തു. ബസ് കടന്ന് പോകുന്ന ബാലഗ്രാമില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനെ തുടര്‍ന്ന് ഒരുകുട്ടി ഇറങ്ങിയെങ്കിലും കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന പേടിയില്‍ തുടര്‍ന്ന് സഞ്ചരിക്കുകയും ചെയതു. നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍…
Read Moreപെണ്‍കുട്ടികള്‍ അല്ലെങ്കില്‍ പിന്നെയാര് ? തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അല്ലെന്ന് മുഹമ്മദിന്റെ ഭാര്യ…
വയനാട് അമ്പലവയലില്‍ വയോധികനെ കൊന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കേസില്‍ തെളിവെടുപ്പ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ 10.15-ഓടെയാണ് കൊല്ലപ്പെട്ട മുഹമ്മദിന്റെ വീട്ടില്‍ തെളിവെടുപ്പ് തുടങ്ങിയത്. പോലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികളുടെ മാതാവിനെയും സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. മുഹമ്മദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും ഇവരുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മാതാവിനെ കോടതിയിലും രണ്ട് പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിലും ഹാജരാക്കും. അതേസമയം, മുഹമ്മദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ ആരോപണവുമായി ആദ്യഭാര്യ സക്കീന രംഗത്തെത്തി. തന്റെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നാണ് സക്കീനയുടെ ആരോപണം. പോലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികള്‍ക്ക് തനിച്ച് കൃത്യം നടത്താനാവില്ലെന്നും ഇവരുടെ മാതാവ് രോഗിയാണെന്നും കൊലപാതകത്തിന് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നും സക്കീന പറഞ്ഞു. പെണ്‍കുട്ടികളാണ് മുഹമ്മദിനെ കൊലപ്പെടുത്തിയെന്ന വാദം നുണയാണെന്നും സക്കീന ആരോപിച്ചു. കഴിഞ്ഞദിവസം വൈകീട്ടാണ് അമ്പലവയലിലെ കൊലപാതകവിവരം പുറംലോകമറിയുന്നത്. മാതാവിനെ ഉപദ്രവിക്കാന്‍…
Read Moreപാമ്പാടിയില്‍ നിന്നു കാണാതായ സഹോദരിമാരെ തമ്പാനൂരില്‍ കണ്ടെത്തി ! ഇവരെ കടത്തിക്കൊണ്ടു പോയ യുവാക്കള്‍ പിടിയില്‍…
കോട്ടയം പാമ്പാടിയില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കണ്ടെത്തി. തിരുവനന്തപുരത്ത് തമ്പാനൂരിലെ ലോഡ്ജില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ട്രെയിനിലാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും ബംഗളുരുവിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. തമ്പാന്നൂരിലെ ലോഡ്ജ് ഉടമയാണ് പൊലീസില്‍ വിവരമറിയിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് പെണ്‍കുട്ടികളെ പോലീസ് പാമ്പാടിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. യുവാവിനെ കാണാതായെന്നു ബന്ധുക്കളും കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്കി. ഇതോടെ മൊബൈല്‍ ഫോണുകള്‍ പോലീസ് നിരീക്ഷിച്ചു. പെണ്‍കുട്ടികള്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. യുവാവിന്റെ ഫോണിന് തിരുവനന്തപുരം തമ്പാന്നൂരില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതോടെ പോലീസ് എല്ലാ ലോഡ്ജുകളിലും വിവരം കൈമാറി. ഇതോടെയാണ് ലോഡ്ജില്‍ മുറി എടുത്ത ഉടനെ അറിയാന്‍ കഴിഞ്ഞത്.
Read Moreഒമ്പതു വയസ്സുകാരിയെ 55 കാരന് വിറ്റ് കുടുംബം ! ദരിദ്ര കുടുംബങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വാങ്ങി വൃദ്ധന്മാര്;അഫ്ഗാന്റെ പോക്ക് എങ്ങോട്ട്…
അഫ്ഗാനില്‍ താലിബാന്റെ കാട്ടുഭരണം തിരികയെത്തിയതോടെ രാജ്യത്ത് സ്ത്രീകളുടെ ജീവിതം നരകതുല്യമായിത്തീര്‍ന്നു. വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയവ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട പ്രഖ്യാപനങ്ങളും വന്നിരുന്നു. ഇതോടൊപ്പം സാമ്പത്തിക പ്രതിസന്ധി കൂടി രൂക്ഷമായതോടെ പല കുടുംബങ്ങളും പട്ടിണിമാറ്റാനായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വില്‍ക്കുകയാണ് ഇപ്പോള്‍. കുടിയൊഴിക്കപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളിലാണ് ഇത്തരം പ്രതിസന്ധികള്‍ കൂടുന്നത്. ദാരിദ്ര്യവും പട്ടിണിയും സഹിക്കാതെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ സംരക്ഷിക്കാന്‍ പെണ്മക്കളെ അവരേക്കാള്‍ രണ്ടും മൂന്നും ഇരട്ടി പ്രായമുള്ളവര്‍ക്ക് വിവാഹത്തിന്റെ പേരില്‍ വില്പനയ്ക്കു വെക്കുകയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അത്തരത്തില്‍ ഹൃദയം തകര്‍ക്കുന്നൊരു അനുഭവമാണ് പര്‍വാന മാലിക് എന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് പറയാനുള്ളത്. ഒമ്പതുകാരിയായ പര്‍വാനയെ അമ്പത്തിയഞ്ചുകാരനായ ഖുര്ബാന് ഇക്കഴിഞ്ഞ മാസമാണ് കുടുംബം വിറ്റതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ട് അംഗങ്ങളുള്ള പര്‍വാനയുടെ കുടുംബത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതോടെയാണ് മകളെ വില്ക്കാന് തീരുമാനിച്ചതെന്ന് പിതാവ് അബ്ദുള്‍…
Read Moreഎരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് അഫ്ഗാന് പെണ്‍കുട്ടികള്‍ !രക്ഷപ്പെട്ടോടുന്ന വൃദ്ധന്മാര് ഒന്നിലധികം കൊച്ചുപെണ്‍കുട്ടികളെ ഭാര്യമാരാക്കുന്നു; അഭയാര്‍ഥി കേന്ദ്രങ്ങളില്‍ ബലാല്‍സംഗം വ്യാപകം…
താലിബാന് അഫ്ഗാന് കീഴടക്കിയതോടെ കൂട്ടപ്പാലായനത്തിലാണ് അഫ്ഗാന് ജനത. എന്നാല്‍ ഈ ദുരിതാവസ്ഥയിലും അഫ്ഗാന് പുരുഷന്മാര് മുതലെടുപ്പ് നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പാലായനത്തില്‍ ലൈംഗിക ചൂഷണം മുന്‍ നിര്‍ത്തി അഫ്ഗാന് പുരുഷന്മാര് കൊച്ചു പെണ്‍കുട്ടികളെയും കൂടെ കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. ഒഴിപ്പിക്കലിന് എത്തിയ അമേരിക്കന്‍ വിമാനങ്ങളിലേക്ക് ഇവര്‍ ഒപ്പം കയറ്റിയ പെണ്‍കുട്ടികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ബലാത്സംഗത്തിനും നിര്‍ബ്ബന്ധിത വിവാഹത്തിനും ഇരയാക്കിയതായും പലരും ഒന്നിലധികം പെണ്‍കുട്ടികളെ ഭാര്യമാരാക്കിയതായുമാണ് രഹസ്യ വിവരങ്ങള്‍. യുഎസ് സൈനികരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാലവിവാഹം അസാധാരണ സംഭവമല്ലാത്ത അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കലിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ നിന്നുംവിവാഹഉറപ്പുകള് വരെ പ്രായമായ പുരുഷന്മാര് നേടിയെന്നും പറയുന്നു. ഇക്കാര്യത്തില്‍ കൃത്യമായ വിവരം ഇല്ലെങ്കിലും അതീവ രഹസ്യമായി സമര്‍പ്പിക്കപ്പെട്ട ചില രേഖകളെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അഫ്ഗാന് ജനതയെ വ്യാപകമായി ഒഴിപ്പിച്ച അമേരിക്കന്‍ സൈന്യത്തിന്റെ യുഎഇയിലെയും…
Read More