പള്‍സര്‍ സുനിയെ കൊണ്ടുവന്ന പോലീസ് ജീപ്പ് അപകടത്തില്‍പെട്ടു; മറ്റൊരു വാഹനത്തില്‍ തട്ടിയ ജീപ്പ് നിയന്ത്രണംവിട്ട് അമ്പലത്തിന്റെ മതിലില്‍ ഇടിച്ചുനിന്നു

suniകു​ന്നം​കു​ളം: കു​പ്ര​സി​ദ്ധ ഗു​ണ്ട പ​ൾ​സ​ർ സു​നി​യു​മാ​യി വ​ന്നി​രു​ന്ന പോ​ലീ​സ് ജീ​പ്പ് കു​ന്നം​കു​ള​ത്ത് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. കു​ന്നം​കു​ളം സ്റ്റേ​ഷ​നി​ലെ ഒ​രു വ​ഞ്ച​നാ​കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന പ​ൾ​സ​ർ സു​നി​യെ കു​ന്നം​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​യി കൊ​ണ്ടു​വ​രു​ന്പോ​ഴാ​യി​രു​ന്നു ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. തൃ​ശൂ​ർ റോ​ഡി​ൽ ത​ല​ക്കോ​ട്ടു​ക​ര ശി​വ​ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ത​ട്ടി​യ ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് അ​ന്പ​ല​ത്തി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ചു​നി​ല്ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

സ്റ്റേ​ഷ​ൻ അ​ടു​ത്താ​യ​തി​നാ​ൽ ഇ​വി​ടെ​നി​ന്നും മ​റ്റൊ​രു ജീ​പ്പെ​ത്തി സു​നി​യ ആ ​വ​ണ്ടി​യി​ലേ​ക്ക് മാ​റ്റി. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് സു​നി ഉ​ൾ​പ്പെ​ട്ട ചീ​റ്റിം​ഗ് കേ​സ് കു​ന്നം​കു​ള​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ഈ ​കേ​സി​ലേ​ക്കാ​ണ് സു​നി​യെ എ​ത്തി​ച്ച​ത്. കു​ന്നം​കു​ളം കോ​ട​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​യാ​ളെ ചാ​വ​ക്കാ​ട്ടേ​ക്കാ​ണ് പി​ന്നീ​ട് കൊ​ണ്ടു​പോ​യ​ത്. എ​റ​ണാ​കു​ള​ത്തെ ജ​യി​ലി​ൽ​നി​ന്നാ​ണ് സു​നി​യെ കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്.

Related posts