ജ​യ​റാ​മി​ന്‍റെ മോ​ഹം പൂ​വ​ണി​ഞ്ഞു, സത്യ തീയറ്ററുകളിലേക്ക്

Sathya_Jayaram01

ജ​യ​റാ​മി​ന്‍റെ വ​ലി​യൊ​രു മോ​ഹ​മാ​യി​രു​ന്നു ദീ​പ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു ആ​ക്ഷ​ൻ ഫി​ലിം ചെ​യ്യ​ണ​മെ​ന്ന​ത്. ദീ​പ​നോ​ട് ഈ ​കാ​ര്യം ആ​ദ്യം പ​റ​ഞ്ഞ​തും ജ​യ​റാം ത​ന്നെ. ദീ​പ​ന് ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ആ​ക്ഷ​ൻ ഫി​ലിം ചെ​യ്യാ​ൻ സ​ന്തോ​ഷം ത​ന്നെ​യാ​യി​രു​ന്നു. അ​ന്നു മു​ത​ൽ ദീ​പ​ൻ അ​തി​നു​വേ​ണ്ട മാ​ന​സി​ക ത​യാ​റെ​ടു​പ്പു ന​ട​ത്തി. ആ​ക്ഷ​ൻ ഫി​ലിം ന​ന്നാ​യി എ​ഴു​തി​പ്പൊ​ലി​പ്പി​ക്കു​ന്ന എ.​കെ. സാ​ജ​നെ തി​ര​ക്ക​ഥ എ​ഴു​താ​ൻ ഏ​ൽ​പ്പി​ച്ചു.

ജ​യ​റാ​മി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി വ്യ​ത്യ​സ്ഥ​മാ​യൊ​രു ക​ഥ​യാ​ണ് സാ​ജ​ൻ ത​യാ​റാ​ക്കി​യ​ത്. എ​ഴു​തു​ന്ന സ​മ​യ​ത്ത് ദീ​പ​ൻ കൂ​ടെയുണ്ടായി​രു​ന്നു. ദീ​പ​ന് പൂ​ർണ തൃ​പ്തി ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് എ​ഴു​തി​യ​ത്. ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് ദീ​പ​ന്‍റെ താത്​പ​ര്യ​പ്ര​കാ​രം മു​ഴു​വ​ൻ സ​മ​യ​വും താ​ൻ ഉ​ണ്ടായി​രു​ന്നുവെന്ന് എ.​കെ. സാ​ജ​ൻ പ​റ​യു​ന്നു.

പു​തി​യ മു​ഖ​ത്തി​ലൂ​ടെ മി​ക​ച്ച ആ​ക്ഷ​ൻ ഫി​ലിം സം​വി​ധാ​യ​ക​നാ​യി ഉ​യ​ർ​ന്ന ദീ​പ​ന്‍റെ ഏ​റ്റ​വും ന​ല്ല ആ​ക്ഷ​ൻ ഫി​ലിം സ​ത്യ ആ​യി​രി​ക്കു​മെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.ഷ​ഫ്നാ​സ് മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ഫി​റോ​സ് നി​ർ​മി​ക്കു​ന്ന സ​ത്യ ദീ​പ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു. ര​ച​ന – എം. ​കെ. സാ​ജ​ൻ, കാ​മ​റ – ഭ​ര​ണി കെ. ​ധ​ര​ൻ, എ​ഡി​റ്റിം​ഗ് – സം​ജി​ത്, ക​ല – സാ​ലു കെ. ​ജോ​ർ​ജ്, ബോ​ബ​ൻ. മേ​ക്ക​പ്പ് – ര​തീ​ഷ് അ​ന്പാ​ടി, കോ​സ്റ്റ്യും ഡി​സൈ​ൻ – എ​സ്. ബി. ​സ​തീ​ശ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – ബാ​ദ്ഷ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് – അ​മൃ​ത മോ​ഹ​ൻ, പ്ര​താ​പ​ൻ ക​ല്ലി​യൂ​ർ, റി​ച്ചാ​ർ​ഡ്. വി​ത​ര​ണം – സൂ​ര്യ ഫി​ലിം​സ്. ജ​യ​റാം, പാ​ർ​വ​തി ന​ന്പ്യാ​ർ, രാ​ജ് ക​പൂ​ർ, പാ​ഷാ​ണം ഷാ​ജി. സു​ധീ​ർ ക​ര​മ​ന, മേ​ജ​ർ ര​വി, മ​നു​രാ​ജ്, സോ​ഹ​ൻ സീ​നു​ലാ​ൽ, വി​ൽ​സ​ണ്‍, വി.​കെ, താം​ബു​വി​ൽ​സ​ണ്‍, അ​മൃ​ത, അ​ങ്ങാ​ടി​ത്തെ​രു സി​ന്ധു എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. ദീ​പ​ന്‍റെ ആ​ത്മാ​വി​ന് പു​ഷ്പാ​ഞ്ജ​ലി​യാ​യി സു​ഹൃ​ത്തു​ക്ക​ൾ സ​മ​ർ​പ്പി​ക്കു​ക​യാ​ണ് ഈ ​ചി​ത്രം. ചി​ത്രം ഉ​ട​ൻ തിയ​റ്റ​റി​ലെ​ത്തും.

-അ​യ്മ​നം സാ​ജ​ൻ

Related posts