വീ​ണ്ടും‘ബൂ​ട്ടി​ട്ട വി​വാ​ദം’..! സി​ല്‍​വ​ര്‍ ലൈ​ന്‍‌ സ​മ​ര​ത്തെ നേ​രി​ടാ​ന്‍ പോ​ലീ​സി​ന് ന​ല്‍​കി​യ ക്ലാ​സും വെ​റു​തേ; ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്രചരിച്ചുകൊണ്ടേയേരിക്കുന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: പോ​ലീ​സി​ന്‍റെ ബൂ​ട്ടി​ട്ട് ച​വി​ട്ട​ല്‍ വി​വാ​ദം വീ​ണ്ടും ക​ത്തി​പ്പ​ട​രു​ന്നു. സി​ല്‍​വ​ര്‍ ലൈ​ന്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ആ​ളെ ബൂ​ട്ടി​ട്ട് ച​വി​ട്ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ന​ട​പ​ടി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ആ​കെ നാ​ണ​ക്കേ​ടാ​യി.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി വ​ലി​യ രീ​തി​യി​ലാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.ഇ​തോ​ടെ പ്ര​തി​ഷേ​ധം കൂ​ടു​ത​ല്‍ ക​ന​ക്കു​ക​യാ​ണ്.

തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ പോ​ലീ​സ് ന​ട​പ​ടി ചൂ​ണ്ടി​ക്കാ​ടി​ച്ച് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ന് കോ​ണ്‍​ഗ്ര​സി​ന്‍റെ തീ​രു​മാ​നം. ബി​ജെ​പി​യും വി​ഷ​യം ഏ​റ്റു​പി​ടി​ച്ചു​ക​ഴി​ഞ്ഞു.

കേസെടുക്കാനാകുമെന്ന്
രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ മൂ​ലം പ്ര​തി​കൂ​ട്ടി​ലാ​യ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​ക്കി യി​രി​ക്കു​ക​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ഇ​ട​പെ​ട​ല്‍.

നി​രാ​യു​ധ​രാ​യ സ​മ​ര​ക്കാ​രെ ബൂ​ട്ടി​ട്ട് തൊ​ഴി​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​വും അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വു​മാ​ണെ​ന്നും തി​രു​വ​ന​ന്ത​പു​രം കാ​രി​ച്ചാ​റ​യി​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​ര​നെ ബൂ​ട്ടി​ട്ട് ച​വി​ട്ടി​യ പൊ​ലീ​സു​കാ​ര​നെ​തി​രെ ഐ​പി​സി 323, 341 (കൈ​യ്യേ​റ്റം ചെ​യ്യു​ക, ക്ഷ​ത​മേ​ല്‍​പ്പി​ക്കു​ക) വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ക്കാ​നാ​വു​മെ​ന്നും നി​യ​മ​വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

താഴേ തട്ടിലേക്ക് എത്താതെ…
ബൂ​ട്ടി​ട്ട് ച​വി​ട്ട​രു​തെ​ന്ന ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശ​വും താ​ഴേ​ത​ട്ടി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റു​മ്പോ​ഴാ​ക​ട്ടെ അ​ത് മൊ​ത്തം പോ​ലീ​സ് സേ​ന​യ്ക്ക് മാ​ന​ക്കേ​ടു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.

പോ​ലീ​സു​കാ​ര​ന്‍റെ പ്ര​വൃ​ത്തി ചി​ത്ര​സ​ഹി​തം പ്ര​ച​രി​ച്ച​തി​നാ​ല്‍ ഇ​നി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ ഇ​ന്ന​ലെ ചോ​ദി​ച്ച​ത്.

സ​മ​ര​ക്കാ​രോ​ട് എ​ങ്ങി​നെ പെ​രു മാ​റ​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ക്ലാ​സും ന​ല്‍​കി​യി​ട്ടും വീ​ണ്ടും പോ​ലീ​സ് സേ​ന വി​വാ​ദ​ത്തി​ല്‍​പെ​ടു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യെ​യും അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment