കാഷ്മീരിൽ ഭീകരാക്രമണം; ഞാ​യ​റാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ ആക്രമണം; ഒ​രു ജ​വാ​ന് വീ​ര​മൃ​ത്യു


ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സു​ന്‍​ജ്വാ​ന്‍ മേ​ഖ​ല​യി​ല്‍ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ൽ. ഒ​രു സൈ​നി​ക​ന്‍ വീ​ര​മൃ​ത്യു വ​രി​ച്ചു. മൂ​ന്ന് സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സു​ന്‍​ജ്വാ​ന്‍ മേ​ഖ​ല​യി​ലെ സൈ​നി​ക ക്യാ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍ എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ.

വീട് വളഞ്ഞ് സേന
സു​ന്‍​ജ്വാ​നി​ലെ ഒ​രു വീ​ട്ടി​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി സു​ര​ക്ഷാ​സേ​ന​യ്ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സേ​ന​യ്ക്ക് ഈ ​വീ​ട് വ​ള​യാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

സൈ​ന്യ​വും ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. രണ്ടു ഭീ​ക​ര​രെ വ​ധി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ന്നു പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.

സി​ആ​ര്‍​പി​എ​ഫും കാ​ഷ്മീ​ർ പോ​ലീ​സും പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ആ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍ ഉ​ണ്ടാ​യ​തെ​ന്ന് ജ​മ്മു സോ​ണി​ലെ എ​ഡി​ജി​പി മു​കേ​ഷ് സിം​ഗ് അ​റി​യി​ച്ചു.

ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു സൈ​നി​ക​ൻ വീ​ര​മൃ​ത്യു​വ​രി​ച്ച​താ​യും അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജ​വാ​ന്മാ​ർ സ​ഞ്ച​രി​ച്ച ബ​സി​നു നേ​രെ​യാ​ണ് ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

രഹസ്യവിവരം
പ്ര​ധാ​ന​മ​ന്ത്രി ജ​മ്മു സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കു​ന്ന​തി​ന്‍റെ ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ സു​ര​ക്ഷാ സേ​ന ജാ​ഗ്ര​ത​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കാ​ഷ്മീ​ർ സ​ന്ദ​ർ​ശ​നം.

ജ​മ്മു ന​ഗ​ര​ത്തി​ലെ സു​ൻ​ജ്വാ​ൻ ക​ന്‍റോ​ൺ​മെ​ന്‍റ് മേ​ഖ​ല​യി​ൽ സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ന​ഗ​ര​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഭീ​ക​ര​ർ ശ്ര​മി​ക്കു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ര​ണ്ടു ഭീ​ക​ര​ർ ത​മ്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു വി​വ​രം. ഇ​തേ​ത്തു​ട​ർ​ന്നാ​യി​രു​ന്നു തി​ര​ച്ചി​ൽ. സി​ഐ​എ​സ്എ​ഫി​ന്‍റെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

2018 ഫെ​ബ്രു​വ​രി​യി​ലും മേ​ഖ​ല​യി​ൽ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം മു​ത​ൽ കാ​ഷ്മീ​ർ താ​ഴ്‌‍​വ​ര​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ലെ ബാ​രാ​മു​ല്ല ജി​ല്ല​യി​ൽ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ഷ്ക​റെ തോ​യ്ബ​യു​ടെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചി​രു​ന്നു.

ഇ​വി​ടെ​യും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്നു. കൂ​ടു​ത​ൽ ഭീ​ക​ര​ർ പ്ര​ദേ​ശ​ത്തു​ണ്ടെ​ന്നാ​ണ് സു​ര​ക്ഷാ സേ​ന​യു​ടെ വി​ല​യി​രു​ത്ത​ൽ.

 

Related posts

Leave a Comment