തെറ്റുപറ്റിയ പോലീസുകാരന് ഒടുവിൽ സമ്മതം മൂളേണ്ടി വന്നു; പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതി വി​വാ​ഹം ക​ഴി​ച്ച് പോ​ലീ​സു​കാ​ര​ന്‍


പ​ത്ത​നം​തി​ട്ട: പോ​ലീ​സു​കാ​ര​ന്‍ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ ത​ന്നെ വി​വാ​ഹം ചെ​യ്തു കേ​സ് ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി​ച്ചു.

പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​ക്കെ​തി​രെ ക​ഴി​ഞ്ഞ​യാ​ഴ്ച യു​വ​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാ​ന്‍ സ​മ്മ​ത​മാ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​

ബ​ന്ധു​ക്ക​ള്‍ ഇ​ക്കാ​ര്യം പെ​ണ്‍​കു​ട്ടി​യെ അ​റി​യി​ക്കു​ക​യും അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച വി​വാ​ഹം ക​ഴി​ച്ചു. തു​ട​ര്‍​ന്നു യുവതി പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ സമ്മതിക്കുകയായിരുന്നു.

ഏ​താ​യാ​ലും പോ​ലീ​സി​ന് ത​ന്നെ മാ​ന​ക്കേ​ടു​ണ്ടാ​ക്കി​യ ഒ​രു കേ​സ് അ​വ​സാ​നി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍.
ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​യി​രു​ന്നു പ​രാ​തി.

ഇ​തി​നി​ടെ മേ​യ് 19നു ​ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട പോ​ലീ​സി​ല്‍ ഇ​യാ​ളു​ടെ മാ​താ​വ് പ​രാ​തി ന​ല്‍​കി.

കാ​ണാ​താ​യ അ​രു​ണ്‍​ദേ​വി​നെ കോ​ന്നി​യി​ല്‍ നി​ന്നു ത​ന്നെ ക​ണ്ടെ​ത്തി തി​രി​കെ കൊ​ണ്ടു​വ​രി​ക​യും ചെ​യ്തു. അ​രു​ണ്‍​ദേ​വ് വി​വാ​ഹ​വാ​ഗ്ദാ​ന​ത്തി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്നു​വെ​ന്ന സം​ശ​യ​ത്തി​ലാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്.

1,73,800 രൂ​പ​യും അ​ര​പ​വ​ന്‍ മാ​ല, ക​മ്മ​ല്‍ എ​ന്നി​വ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment