1600 ല്‍ ​അ​ധി​കം മൃ​ത​ദേ​ഹ സം​സ്കാ​രം ന​ട​ത്തി​യ മു​ന്‍​പ​രി​ച​യം ഉ​ണ്ടെ​ങ്കി​ലും..! കോവിഡ് ബാധിച്ച് മരിച്ച ചന്ദ്രന്റെ സം​സ്കാ​രത്തിനു നേതൃത്വം നൽകി സുബീ​ന റഹ്മാന്‍

ഇ​രി​ങ്ങാ​ല​ക്കു​ട: കോ​വി​ഡ് ബാ​ധി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ മ​രി​ച്ച മൂ​ന്നാ​മ​ത്തെ വ്യ​ക്തി​യായ ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ സം​സ്കരി​ച്ച​ത് ക്രി​മറ്റോ​റി​യ​ത്തി​ലെ ജീ​വ​ന​ക്കാ​രി​ സുബീ​ന റ​ഹ്്മാ​ൻ.

1600 ല്‍ ​അ​ധി​കം മൃ​ത​ദേ​ഹ സം​സ്കാ​രം ന​ട​ത്തി​യ മു​ന്‍​പ​രി​ച​യം ഉ​ണ്ടെ​ങ്കി​ലും വീ​ട്ടി​ലെ പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ള്‍ ഉ​ള്ള​തി​നാ​ല്‍ കോ​വിഡ് ബാ​ധി​ച്ച് മ​രി​ച്ച വ്യ​ക്തി​യെ സം​സ്കരി​ക്കു​ന്ന​തി​ല്‍ ചെ​റി​യ മാ​ന​സി​ക സ​മ്മ​ര്‍​ദമു​ണ്ടെ​ന്നു സുബീ​ന പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച് പിപിഇ ​കി​റ്റു​ക​ള്‍ ധ​രി​ച്ച് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളോ​ടെ​യാ​ണു സുബീ​ന സം​സ്കാ​രം ന​ട​ത്തി​യ​ത്.

ദിവസങ്ങൾക്കു മുന്‍പ് കോ​വിഡ് ബാ​ധി​ച്ച് മ​രി​ച്ച​ അ​വി​ട്ട​ത്തൂ​ര്‍ സ്വ​ദേ​ശിയെ മു​ക്തി​സ്ഥാ​നി​ല്‍ സം​സ്ക​രി​ക്കാ​ന്‍ നാ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് സാധി ച്ചില്ല.

എ​ന്നാ​ല്‍ പി​ന്നീ​ട് താ​സി​ല്‍​ദാ​ര്‍ ഐ. ജെ. മ​ധുസൂ​ദന​ന്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ നി​മ്യാ​ ഷി​ജു, ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.ആ​ര്‍. സ്റ്റാ​ന്‍​ലി, അ​നി​ല്‍ തു​ട​ങ്ങി​യവ​ര്‍ ക്രി​മറ്റോ​റി​യം ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്എന്‍ ബി​എ​സ് സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് ചെ​റാ​ക്കു​ളം, വി​ശ്വം​ഭ​ര​ന്‍ മു​ക്കു​ളം, കെ. ​കെ. ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണു കോ​വി​ഡ് ബാ​ധി​ച്ച​വ​രെ സം​സ്കരി​ക്കു​ന്ന​തി​ന് ക്രി​മറ്റോ​റി​യ​ത്തി​ല്‍ സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്നു തീ​രു​മാ​ന​മാ​യത്.

ആ​ദ്യ​ത്തെ സം​സ്കാര​മെ​ന്ന നി​ല​യി​ല്‍ ച​ന്ദ്ര​ന്‍റെ സം​സ്കാരം സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന​തെ​ന്നു ക്രി​മ​റ്റോ​റി​യം ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Related posts

Leave a Comment