ന്നാ തനിക്കിരിക്കട്ടെ ഒരുമെഡൽ..!  മന്ത്രിയെ വട്ടം ചുറ്റിച്ച് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ


തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ. തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലെ ഗ്രേ​ഡ് എസ് ​ഐ എ​സ്.​എ​സ്.​സാ​ബു​രാ​ജ​നാ​ണ് സ​സ്പെ​ൻ​ഷ​ന് പി​ന്നാ​ലെ മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ​ത്.

261 പൊ​ലീ​സു​കാ​ർ​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സേ​നാ മെ​ഡ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.മ​ന്ത്രി പി. ​രാ​ജീ​വ​ന് പൈ​ല​റ്റ് പോ​യ എ​സ് ഐ​യെ ഇ​ന്ന​ലെ​യാ​ണ് ക​മ്മീ​ഷ​ണ​ർ സ​സ്പെ​ൻ​സ് ചെ​യ്ത​ത്.

മ​ന്ത്രി​യു​ടെ എ​സ്‌​കോ​ര്‍​ട്ട് വാ​ഹ​ന​ത്തി​ന്‍റെ റൂ​ട്ട് മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​സ്പെ​ൻ​ഷ​ൻ. പൈ​ല​റ്റ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഗ്രേ​ഡ് എ​സ് ഐ ​എ​സ്.​എ​സ്.​സാ​ബു​രാ​ജ​ൻ, സി​പി​ഒ സു​നി​ൽ എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പ​ള്ളി​ച്ച​ൽ മു​ത​ൽ വെ​ട്ട്റോ​ഡ് വ ​സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രേ പോ​ലീ​സ് സേ​ന​യി​ല്‍ വ്യാ​പ​ക​മാ​യ അ​മ​ര്‍​ഷ​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മെ​ഡ​ൽ നേ​ട്ട​വും എ​ത്തു​ന്ന​ത്.

മ​ന്ത്രി​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​യെ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ന്നു വ്യ​ക്ത​മാ​ക്കി.

ഗ​താ​ഗ​ത​കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ റൂ​ട്ട് മാ​റ്റി​യെ​ന്നാ​ണ് ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment