17കാരി സൗഹൃദാഭ്യര്‍ഥ നിരസിച്ചു ! ക്ലാസിന്റെ ഇടവേള സമയത്ത് ബ്ലേഡ് കൊണ്ടു കോറി പ്ലസ്ടു വിദ്യാര്‍ഥി; പെണ്‍കുട്ടിയെ രക്ഷിച്ചത് അധ്യാപകര്‍…

സൗഹൃദാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി 17കാരിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് പ്ലസ്ടു വിദ്യാര്‍ഥി. ഇടവേള സമയത്ത് പെണ്‍കുട്ടി ക്ലാസ്മുറിയില്‍ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. കരച്ചില്‍ കേട്ട് ഓടിക്കൂടിയ സ്‌കൂളിലെ ജീവനക്കാരും അധ്യാപകരുമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. പ്ലസ്ടു വിദ്യാര്‍ഥി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ദിവസങ്ങളോളം ശല്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സൗഹൃദാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടിക്കൂടുന്നതിന് മുന്‍പ് വിദ്യാര്‍ഥി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ വിദ്യാര്‍ഥി കാത്തുനില്‍ക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

പോലീസ് സ്ഥലത്തെത്തിയത് ഭാര്യയെ തല്ലുന്ന ഭര്‍ത്താവിനെ പൊക്കാന്‍ ! ഒടുവില്‍ പോലീസ് രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്‍…

പതിവായി മദ്യപിച്ച് വീട്ടിലെത്തിയ ശേഷം ഭാര്യയെ തല്ലുന്ന ഭര്‍ത്താവിനെത്തിരക്കിയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് പരാതിക്കാരിയുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ പോലീസ് രക്ഷിച്ചതാകട്ടെ ഭര്‍ത്താവിനെയും. ഒക്ടോബര്‍ 25ന് രാത്രി 11 മണിക്കാണ് പോലീസിന് പരാതി ലഭിച്ചത്. പട്രോളിംഗിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ പി.പി. ബാബുവും സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ. ഗിരീഷും ഉടന്‍ സ്ഥലത്തേക്കു പോയി. പോലീസുകാര്‍ അവിടെയെത്തുമ്പോള്‍ വീടിനുപുറത്ത് പോലീസിനെ കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഭര്‍ത്താവ് സ്ഥിരം മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. ഭര്‍ത്താവിനെ അന്വേഷിച്ച് ചെന്നപ്പോള്‍ ഉള്ളില്‍നിന്ന് പൂട്ടിയ മുറിയില്‍ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഉടന്‍ പോലീസുദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് ഭര്‍ത്താവിനെ രക്ഷിച്ച് പോലീസ് ജീപ്പില്‍ത്തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണംചെയ്തിട്ടുണ്ട്. ഒരു മിനിറ്റെങ്കിലും വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന്‍ നഷ്ടമാകുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് പ​ത്തു ദി​വ​സം മാ​ത്രം ! പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഭാ​ര്യ എ​ട്ടു മാ​സം ഗ​ര്‍​ഭി​ണി; പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി യു​വാ​വ്…

വി​വാ​ഹം ക​ഴി​ഞ്ഞ് പ​ത്തു​ദി​വ​സ​മാ​യ​പ്പോ​ഴേ​ക്കും ഭാ​ര്യ എ​ട്ടു​മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന പ​രാ​തി​യു​മാ​യി ഭ​ര്‍​ത്താ​വ് രം​ഗ​ത്ത്. ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ ബ​റേ​ലി ഫോ​ര്‍​ട്ടി​ലാ​ണ് യു​വാ​വ് ഭാ​ര്യ​യ്ക്ക് എ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. പ​ത്ത് ദി​വ​സം മു​മ്പാ​ണ് യു​വാ​വും യു​വ​തി​യും വി​വാ​ഹി​ത​രാ​യ​ത്. ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഭ​ര്‍​ത്താ​വും വീ​ട്ടു​കാ​രും ഗ​ര്‍​ഭ​ക്കാ​ര്യം അ​റി​യു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി എ​ട്ട് മാ​സം ഗ​ര്‍​ഭി​ണി​യെ​ന്ന് വ്യ​ക്ത​മാ​യി. വി​വാ​ഹ​ത്തി​നു മു​ന്‍​പു ത​ന്നെ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്നാ​ണ് യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്റെ ആ​രോ​പ​ണം. എ​ന്നാ​ല്‍ ഈ ​ആ​രോ​പ​ണം യു​വാ​വ് നി​ഷേ​ധി​ച്ചു. എ​ന്നാ​ല്‍ യു​വ​തി​ക്ക് മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു എ​ന്നും ആ ​ബ​ന്ധം വീ​ട്ടു​കാ​ര്‍ സ​മ്മ​തി​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​പ്പോ​ഴ​ത്തെ വി​വാ​ഹം ന​ട​ന്ന​തെ​ന്നും അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്നു. ഈ ​ബ​ന്ധം വീ​ട്ടു​കാ​ര്‍ നി​ഷേ​ധി​ച്ച​പ്പോ​ള്‍ യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​താ​യും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ കു​ടും​ബ​ത്തി​നെ​തി​രെ വി​വാ​ഹ​ത്ത​ട്ടി​പ്പി​ന് യു​വാ​വ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Read More

കലാബോധം തീരെയില്ലാത്ത പോലീസ് ! നടുറോഡില്‍ തട്ടുപൊളിപ്പന്‍ നൃത്തവുമായി യുവതി;നോട്ടീസ് അയച്ച് പോലീസ്…

ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചതോടെ എല്ലാവരും ഇന്‍സ്റ്റഗ്രാം റീലിലേക്ക് ചേക്കേറി. വ്യത്യസ്തമായ ഇന്‍സ്റ്റഗ്രാം റീലുകളും വീഡിയോകളും എടുക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയയിലെ ചെറുപ്പക്കാര്‍. ഇപ്പോഴിതാ, ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്കായി നടുറോഡില്‍ നൃത്തം ചെയ്ത യുവതി പുലിവാലു പിടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്‌സുള്ള ശ്രേയ കല്‍റ എന്ന യുവതിയാണ് നടുറോഡിലെ ആ നര്‍ത്തകി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ റസോമ സ്‌ക്വയറിലാണ് സംഭവം. ട്രാഫിക് സിഗ്‌നലില്‍ ചുവപ്പ് കത്തിയപ്പോള്‍ റോഡിലേക്ക് ഓടിയിറങ്ങി സീബ്ര ലൈനില്‍ നൃത്തം ചെയ്യുന്ന ശ്രേയയെയാണ് വീഡിയോയില്‍ കാണാനാവുക. ‘ഡെയര്‍ ചലഞ്ച്’ എന്ന പേരില്‍ ശ്രേയ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സംഭവം വൈറലായതിനു പിന്നാലെ ശ്രേയയെ തേടി പോലീസിന്റെ നോട്ടീസും എത്തി. ട്രാഫിക് നിയമം ലംഘിച്ചതിനാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

Read More

ഇല്ലാത്ത ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ആരോപിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ പണം തട്ടും ! പ്രഗ്നന്‍സി കിറ്റില്‍ കൃത്രിമം കാട്ടുന്നത് ഹാര്‍പിക് ഉപയോഗിച്ച്; ഹണിട്രാപ്പുകാരി അശ്വതിയ്‌ക്കെതിരേ പോലീസുകാരന്റെ പരാതി…

സാധാരണ പോലീസുകാര്‍ മുതല്‍ എസ്‌ഐമാരും സിഐമാരും ഉള്‍പ്പെടെയുള്ളവരെ ഹണിട്രാപ്പില്‍ കുടുക്കിയ കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതിയ്‌ക്കെതിരേ ആദ്യമായി പരാതി നല്‍കി ഒരു പോലീസുകാരന്‍. കൊല്ലത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതോടെ ഹണിട്രാപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് കേരളാ പൊലീസ്. നൂറിലേറെ പൊലീസുകാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന യുവതി തലസ്ഥാനത്തെ ഒരു എസ്ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെയാണ് വിവാദ നായികയെപ്പറ്റി കേരളം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. വിശദമായ അന്വേഷണത്തില്‍ യുവതിയുടെ പ്രധാന ഇരകള്‍ പോലീസുകാരാണെന്നു തെളിഞ്ഞു. കാമറാമാന്‍, സിനിമാ സംവിധായകന്‍ എന്നിവരടക്കം തേന്‍കെണിയില്‍ കുടുങ്ങിയവരുടെ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നിരുന്നു. എന്നാല്‍ നാണക്കേട് ഭയന്ന് ആരും പൊലീസില്‍ പരാതി നല്‍കിയില്ല. അവ്യക്തമായ പരാതികളില്‍ കേസെടുക്കാനും പോലീസിന് കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുവതിയുടെ ട്രാപ്പില്‍ പെട്ട പോലീസുകാരന്‍ തന്നെ കേസ് കൊടുത്തത്. ഇതോടെ പാങ്ങോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.…

Read More

കനത്തമഴയില്‍ റോഡില്‍ രൂപപ്പെട്ടത് അഗാധ ഗര്‍ത്തം ! കുഴിയിലേക്ക് വീണ കാറില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരന്‍;വീഡിയോ കാണാം…

കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട അഗാധഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരന്‍. കനത്തമഴയെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കനത്തമഴയാണ് അനുഭവപ്പെട്ടത്. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. അതിനിടെയാണ് വൈറ്റ് എസ്‌യുവി കാറില്‍ വന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അപകടത്തില്‍പ്പെട്ടത്. റോഡിന്റെ മധ്യത്തില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലാണ് കാര്‍ വീണത്. കാര്‍ പൂര്‍ണമായും കുഴിയിലാവുകയും ചെയ്തു. കാറിന്റെ ബോണറ്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗമാണ് ആദ്യം കുഴിയിലേക്ക് വീണത്. ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്ത് കടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ അശ്വിനി പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തി. ഗര്‍ത്തം രൂപപ്പെട്ട ഭാഗത്തിന് ചുറ്റും കല്ലുകള്‍ കൂട്ടിവച്ച് അപകട സൂചന നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍…

Read More

കൗണ്‍സിലിംഗ് ചെയ്യാനായി ഫോണ്‍വിളിച്ചു ! എന്നാല്‍ പിന്നീട് ഫോണിലേക്ക് വന്നത് അശ്ലീല വീഡിയോകളുടെ പ്രവാഹം; ഞരമ്പന്‍ എഎസ്‌ഐയ്‌ക്കെതിരേ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി വീട്ടമ്മ…

കൗണ്‍സിലിംഗിന്റെ പേരില്‍ എഎസ്‌ഐ വീട്ടമ്മയെ ശല്യം ചെയ്തതായി മുഖ്യമന്ത്രിയ്ക്കു പരാതി.എറണാകുളം സ്വദേശിയാണ് പൊലീസുകാരന്റെ ശല്യം സഹിക്കാനാവാതെ മുഖ്യമന്ത്രിയെ സമീപിച്ചത്. ഭര്‍ത്താവുമായി ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് പരാതി നല്‍കാനാണ് വീട്ടമ്മ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോഫിസില്‍ എത്തുന്നത്. തുടര്‍ന്ന് പരാതി പരിഹാരത്തിനായി ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ ഓഫീസിലെ ഒരു എഎസ്‌ഐയെ ചുമതലപ്പെടുത്തിയിരുന്നു. ഇയാളില്‍ നിന്നാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. കൗണ്‍സിലിംഗിനായി ഫോണ്‍ വിളിച്ചു തുടങ്ങിയ എഎസ്‌ഐ പിന്നീട് അശ്ലീല സന്ദേശങ്ങള്‍ വീട്ടമ്മയ്ക്ക് അയയ്ക്കുകയായിരുന്നു. പിന്നാലെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു. താക്കീത് ചെയ്തിട്ടും എഎസ്‌ഐ പ്രവൃത്തികള്‍ തുടര്‍ന്നു. താത്പര്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വീട്ടമ്മ പറയുന്നു.

Read More

എന്നെ ശരിക്കൊന്ന് നോക്കിയേ…എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ! യുവാവിന്റെ പരാതിയില്‍ ‘പ്രേതങ്ങള്‍’ക്കെതിരേ കേസെടുത്ത് ഗുജറാത്ത് പോലീസ്…

മനുഷ്യര്‍ക്കെതിരേ കേസെടുക്കുന്നത് സര്‍വ സാധാരണമാണ്. അപൂര്‍വമായി മൃഗങ്ങള്‍ക്കെതിരേയും കേസെടുക്കാറുണ്ട്. എന്നാല്‍ ഒരുപക്ഷെ പ്രേതങ്ങള്‍ക്കെതിരേ കേസെടുക്കുന്നത് ആദ്യമായിട്ടായിരിക്കും. പ്രേതങ്ങള്‍ തന്നെ ഉപദ്രവിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള യുവാവിന്റെ പരാതിയെത്തുടര്‍ന്ന് ഗുജറാത്ത് പോലീസാണ് പ്രേതങ്ങള്‍ക്കെതിരേ കേസെടുത്തത്. പരാതി കേട്ട പൊലീസുകാര്‍ തന്നെ ആദ്യമൊന്ന് സംശയിച്ചു. പിന്നീട് യുവാവിന്റെ മാനസികാവസ്ഥ മനസിലാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇയാളെ അനുനയിപ്പിക്കാനാണ് കേസ് പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജംബുഗോഡ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പരാതിക്കാരന്റെ അസാധാരണ പെരുമാറ്റം കണ്ടപ്പോള്‍ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് പോലീസ് മനസിലാക്കിയിരുന്നു. പ്രേതങ്ങളില്‍ നിന്നും തനിക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടാണ് ചെറുപ്പക്കാരന്‍ സ്റ്റേഷനിലെത്തിയത്. പറമ്പില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോഴാണ് തനിക്ക് പ്രേതങ്ങളുടെ വധഭീഷണി ഉണ്ടായതെന്നും പോലീസ് സ്റ്റേഷനില്‍വെച്ച് പ്രേതങ്ങള്‍ തന്നെ ഉപദ്രവിക്കാന്‍ ധൈര്യപ്പെടില്ലെന്ന ഉറപ്പിലാണ് അവിടേക്കെത്തിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. പരാതി പരിഗണിച്ച പോലീസ് ചെറുപ്പക്കാരന്റെ ബന്ധുക്കളുമായും സംസാരിച്ചു. ഇതോടെ ഇയാള്‍ക്ക് ചെറിയ…

Read More

പതിനെട്ടാം വയസ്സില്‍ വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങിയ പെണ്‍കുട്ടി ഇന്ന് വര്‍ക്കല എസ്‌ഐ ! ആനി ശിവയുടെ ജീവിതം സിനിമയെ വെല്ലുന്നത്…

സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയുടെ അസാധാരണ ജീവിതം കണ്ട് വിസ്മയിക്കുകയാണ് മലയാളികള്‍. പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങിയ ആ പെണ്‍കുട്ടി ഇന്ന് വര്‍ക്കലയില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറാണ്. അന്ന് വീട്ടുകാരാലും ഭര്‍ത്താവിനാലും തിരസ്‌ക്കരിക്കപ്പെട്ട് തെരുവിലേക്കിറങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് മാത്രമായിരുന്നു. ആത്മബലത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഉത്തമ ഉദാഹരണമാണ് ആനി ശിവ എന്ന അമ്മ. കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകള്‍ അവിടെ തടസ്സം സൃഷ്ടിച്ചു. അമ്മൂമ്മയുടെ വീടിന്റെ ചായ്പില്‍ മകനെയുംകൊണ്ട് ജീവിതം തുടങ്ങി. കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇന്‍ഷുറന്‍സ് ഏജന്റായി. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍ ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവവേദികളില്‍…

Read More

അക്രമികളിൽനിന്ന് പോലീസിനും രക്ഷയില്ല; ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ​ത് 112 പോ​ലീ​സു​കാ​ര്‍​ക്ക്; ശ​ക്ത​മാ​യ നി​യ​മ​നി​ര്‍​മാ​ണം വേ​ണ​മെന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: നാ​ടി​നു സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും അ​ക്ര​മി​ക​ളി​ൽ​നി​ന്നു ര​ക്ഷ​യി​ല്ല. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​നി​ടെ കു​റ്റ​വാ​ളി​ക​ളി​ല്‍​നി​ന്ന് പ​രി​ക്കേ​റ്റ​ത് 112 പോ​ലീ​സു​കാ​ര്‍​ക്കാ​ണ്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ക​ണ​ക്കാ​ണി​ത്. മ​റ​യൂ​രി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ മാ​സ്‌​ക് ധ​രി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ത​ല​യ്ക്കു ക​ല്ലു​കൊ​ണ്ട് ഇ​ടി​യേ​റ്റ മ​റ​യൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ജീ​ഷ് പോ​ള്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. അ​ജീ​ഷ് പോ​ളി​ന്‍റെ ഇ​ട​തു ചെ​വി​യു​ടെ മേ​ല്‍​ഭാ​ഗ​ത്താ​ണ് ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​റ​യൂ​ര്‍ സി​ഐ ര​തീ​ഷി​നും ക​ല്ലേ​റു കൊ​ണ്ടി​രു​ന്നു. ഇ​ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ല്‍ അ​ഞ്ചു കു​ത്തി​ക്കെ​ട്ടും ഇ​ട​തു​തോ​ളി​നു സ്ഥാ​ന​ഭ്രം​ശ​വു​മു​ണ്ടാ​യി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ലൈ​മാ​ന്‍ എ​ന്ന​യാ​ള്‍ അ​റ​സ്റ്റി​ലാ​യി. സ​മാ​ന​മാ​യ സം​ഭ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്തും ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ജി​ല്ല​യി​ല്‍ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രേ​യാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ മ​ണി​മ​ല സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ ഇ.​ജി. വി​ദ്യാ​ധ​ര​ന് വെ​ട്ടേ​ല്‍​ക്കു​ക​യു​ണ്ടാ​യി.…

Read More