പ​രി​ശീ​ല​നം ഇ​നി അ​താ​ത് ജി​ല്ല​ക​ളി​ൽ; പോ​ലീ​സു​കാ​ർക്കായി സം​സ്ഥാ​ന​ത്ത് 50  പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്നു

സി.​സി.​സോ​മ​ൻ


കോ​ട്ട​യം: പോ​ലീ​സു​കാ​ർ​ക്ക് പ​രി​ശീ​ല​നം ഇ​നി അ​താ​ത് ജി​ല്ല​ക​ളി​ൽ. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 50 പു​തി​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം. ബേ​സി​ക് ട്രെ​യി​നിം​ഗ് യൂ​ണി​റ്റ് എ​ന്നാ​ണ് പു​തി​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​ര്. ഒ​രു ജി​ല്ല​യി​ൽ ര​ണ്ടോ മൂ​ന്നോ യു​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ചാ​വും പ​രി​ശീ​ല​ന കേ​ന്ദ്ര​വും തു​ട​ങ്ങു​ക. പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നാ​യി സ​ർ​ക്കാ​ർ 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ഓ​രോ യൂ​ണി​റ്റി​നു മു​ക്കാ​ൽ ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും.

സ​ർ​വീ​സി​ലു​ള്ള പോ​ലീ​സു​കാ​ർ​ക്ക് അ​താ​ത് കാ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്കു​ന്നു​ണ്ട്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലു​മൊ​ക്കെ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ല്കാ​റു​ണ്ട്. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും മ​റ്റു​മു​ള്ള പ​രി​ശീ​ല​നും ആ​വ​ശ്യ​മാ​യി വ​രും. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ

ഇ​പ്പോ​ൾ തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലും തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലു​മാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഇ​നി മു​ത​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി തൃ​ശൂ​രും തി​രു​വ​ന​ന്ത​പു​ര​ത്തും പോ​കേ​ണ്ട​തി​ല്ല. അ​താ​ത് ജി​ല്ല​ക​ളി​ൽ ത​ന്നെ തെ​ര​ഞ്ഞ​ടു​ക്കു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ബേ​സി​ക് ട്രെ​യി​നിം​ഗ് യൂ​ണി​റ്റു​ക​ളാ​ക്കി അ​വി​ടെ പ​രി​ശീ​ല​നം ന​ല്കു​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തി. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ബേ​സി​ക് ട്രെ​യി​നിം​ഗ് യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

Related posts