വളവും വെള്ളവും നനച്ച് മകൻ വളർത്തിയത് കഞ്ചാവ് ചെടിയെന്ന് വീട്ടുകാർ അറിഞ്ഞില്ല;   എക്സൈസ് സംഘം അറസ്റ്റുചെയ്യുമ്പോൾ വീട്ടുകാർ പറഞ്ഞതിങ്ങനെ

ക​ടു​ത്തു​രു​ത്തി: വീ​ടി​ന് പു​റ​കി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു വ​ള​ർ​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പെ​രു​വ സ്വദേശി മാ​ത്യൂ​സ് റോ​യ് (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. 33 ചെ​ടി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ത​ട​മെ​ടു​ത്ത് പ്ര​തി ന​ട്ട് വ​ള​ർ​ത്തി​യി​രു​ന്ന​ത്.

മു​ന്പും ഇ​യാ​ളെ ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും തു​ട​ർ​ന്ന് ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു. ര​ണ്ട് മാ​സം വ​ള​ർ​ച്ച​യെ​ത്തി​യ 20 സെ​ന്‍റി​മീ​റ്റ​റോ​ളം ഉ​യ​ര​മു​ള്ള ചെ​ടി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ന​യ്ക്കു​ന്പോ​ളാ​ണ് എ​ക്സൈ​സ് എ​ത്തി​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ‌

Related posts