മ​ണ്‍​സൂ​ണ്‍​കാ​ല മു​ന്നൊ​രു​ക്കം: ദു​രി​താ​ശ്വാ​സ ഏ​കോ​പ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ മൊ​ബൈ​ല്‍ ആ​പ്പി​നു നി​ര്‍​ദേ​ശം

പ​ത്ത​നം​തി​ട്ട: മ​ണ്‍​സൂ​ണ്‍​കാ​ല ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ ഓ​ണ്‍​ലൈ​ന്‍, മൊ​ബൈ​ല്‍ ആ​പ് സം​വി​ധാ​ന​ങ്ങ​ള്‍​കൂ​ടി ജി​ല്ലാ​ത​ല​ത്തി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്.ദു​ര​ന്ത​മു​ണ്ടാ​യാ​ല്‍ ആ ​സ​മ​യ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ച​ടു​ല​മാ​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും മ​ണ്‍​സൂ​ണ്‍​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ക​ള​ക്ട​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ ഓ​രോ വ​കു​പ്പി​നും ഉ​ണ്ടാ​ക​ണം. എ​വി​ടെ​യാ​ക്കെ ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ക്കാം, അ​വി​ടെ എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ള്‍ അ​താ​ത് വ​കു​പ്പു​ത​ല​ങ്ങ​ളി​ല്‍ സ്വീ​ക​രി​ക്കാ​നു​ണ്ട്, ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​നും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ത​യാ​റാ​ക്ക​ണം. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്കം, പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ണോ​യെ​ന്നും അ​വ ആ​രു​ടെ കീ​ഴി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​തെ​ന്ന​തു സം​ബ​ന്ധി​ച്ച പ​ട്ടി​ക​യും ത​യാ​റാ​ക്ക​ണം.

ഓ​രോ വ​കു​പ്പി​ലെ​യും ചു​ത​മ​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു വി​വ​ര​ങ്ങ​ളും ടെ​ലി​ഫോ​ണ്‍, ഇ​മെ​യി​ല്‍ വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ പ​ട്ടി​ക പു​തു​ക്കി​വ​യ്ക്ക​ണം. ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ജി​ല്ലാ ത​ല​ങ്ങ​ളി​ല്‍ ജി​ല്ലാ അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ര്‍​വ​ഹ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ക​യും ഇ​തി​നു വാ​ട്‌​സ് ആ​പ് സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ സ്ഥി​ര​മാ​യ ഫോ​ണ്‍ ന​മ്പ​റു​ണ്ടാ​ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.കു​റ​ഞ്ഞ​ത് 30 പ്ര​ദേ​ശ​മെ​ങ്കി​ലും ഇ​തി​നാ​യി ക​ണ്ടെ​ത്ത​ണ​ണം.

വ​ര​ള്‍​ച്ച സം​ബ​ന്ധ​മാ​യ​തി​നു പു​റ​മേ തീ​പി​ടി​ത്തം, ഉ​രു​ള്‍​പൊ​ട്ട​ല്‍ എ​ന്നി​വ​യി​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച മോ​ക്ഡ്രി​ല്ലു​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ ദേ​വി, എ​ഡി​എം എ​ഫ്. ക്ല​മ​ന്‍റ് ലോ​പ്പ​സ്, എ​എ​സ്പി എ​സ്. ശി​വ​പ്ര​സാ​ദ്, ഡി​എം​ഒ(​എ​ച്ച്) ഡോ. ​എ.​എ​ല്‍. ഷീ​ജ, ബ​ന്ധ​പ്പെ​ട്ട മ​റ്റ് വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts