പോ​ലീ​സ് പാ​സി​നാ​യി ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ തി​ക്കും തി​ര​ക്കും; ഇതുവരെ അപേക്ഷിച്ചത് മൂന്ന് ലക്ഷത്തിന് മുകളിൽ

 

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്പോ​ഴും പോ​ലീ​സ് പാ​സി​നാ​യി ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ തി​ക്കും തി​ര​ക്കും തു​ട​രു​ന്നു.

നി​സാ​ര കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​പേ​ക്ഷി​ച്ചാ​ൽ പാ​സ് അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന് നേ​ര​ത്തെ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ലും പാ​സി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല.

ഓ​ൺ​ലൈ​ൻ പാ​സ് സം​വി​ധാ​നം ആ​രം​ഭി​ച്ച് ആ​ദ്യ 12 മ​ണി​ക്കൂ​റി​ൽ​ത്ത​ന്നെ ഒ​രു ല​ക്ഷം അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​രെ 3,10,535 പേ​രാ​ണ് പോ​ലീ​സ് പാ​സി​നാ​യി അ​പേ​ക്ഷി​ച്ച​തെ​ങ്കി​ലും 32, 631 പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്.

അ​തേ​സ​മ​യം ലോ​ക്ക് ഡൗ​ൺ നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​പ്പോ​ഴും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ 2779 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും 729 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment