‘ഒ’ രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് സാധ്യത കുറവ് ! എ ബി,ബി രക്തഗ്രൂപ്പുകാരില്‍ രോഗ സാധ്യത കൂടുതല്‍; സിഎസ്‌ഐആറിന്റെ പഠന റിപ്പോര്‍ട്ട് ഇങ്ങനെ…

മറ്റു രക്തഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ‘ഒ’ രക്തഗ്രൂപ്പുള്ളവരില്‍ കോവിഡ് ബാധയ്ക്കുള്ള സാധ്യത കുറവെന്ന് റിപ്പോര്‍ട്ട്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍) ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്.

എ ബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഒ’ രക്ത ഗ്രൂപ്പുകാരില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കില്‍ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്നും ഗവേഷണത്തില്‍ പറയുന്നുണ്ട്.

സി.എസ്.ഐ.ആര്‍, രാജ്യവ്യാപകമായി സീറോ പോസിറ്റിവിറ്റി സര്‍വേയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മാംസം കഴിക്കുന്നവര്‍ക്ക് സസ്യഭുക്കുകളേക്കാള്‍ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും ഇത് സൂചിപ്പിക്കുന്നു.

വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതാണ് രോഗപ്രതിരോധ പ്രതികരണത്തിലെ ഈ വ്യത്യാസത്തിന് കാരണമെന്നാണ് പറയുന്നത്.

ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം അണുബാധയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ തടയാനും അണുബാധ തടയാനും കഴിയും.

രാജ്യത്താകമാനമുള്ള പതിനായിരത്തോളം പേരില്‍ നിന്നുള്ള സാമ്പിളുകള്‍ 140-ഓളം ഡോക്ടര്‍മാര്‍ വിശകലനം ചെയ്തെന്നും സി.എസ്.ഐ.ആര്‍. പറയുന്നു.

എ ബി രക്തഗ്രൂപ്പിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചതെന്നും തൊട്ടുപിന്നില്‍ ബി ഗ്രൂപ്പുകാരാണെന്നുമാണ് കണ്ടെത്തല്‍. ഒ ഗ്രൂപ്പിലുള്ള ആളുകള്‍ക്ക് ഏറ്റവും കുറഞ്ഞ സീറോ പോസിറ്റിവിറ്റി കാണിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു

Related posts

Leave a Comment