അ​വ​സാ​ന​ശ്വാ​സം വ​രെ സ​ഹ​ജീ​വി​ക​ൾ​ക്കു വേണ്ടി വീ​ര​ച​ര​മം പ്രാ​പി​ച്ച പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ ഛായാചിത്രം സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ പോ​ലീ​സ് മ്യൂ​സി​യ​ത്തി​ൽ സ്ഥാപിക്കും

 

കൊല്ലം: അ​വ​സാ​ന​ശ്വാ​സം വ​രെ സ​ഹ​ജീ​വി​ക​ൾ​ക്ക് സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും ന​ൽ​കി കൊ​ല്ല​ത്തി​ന്‍റെ മ​ണ്ണി​ൽ വീ​ര​ച​ര​മം പ്രാ​പി​ച്ച പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ ഛായാ ​ചി​ത്രം സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ പോ​ലീ​സ് മ്യൂ​സി​യ​ത്തി​ൽ ഇന്ന് സ്ഥാ​പി​ക്കും.

കൃ​ത്യ​നി​ർ​വഹ​ണ​ത്തി​നി​ടെ കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ൽ മ​റ​ഞ്ഞ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളാ​യ ​എം ച​ന്ദ്ര​ൻ (കൊ​ല്ലം സാ​യു​ധ​സേ​നാ ക്യാ​ന്പ്), ബി.​എ​സ് പ്ര​ദീ​പ് (കെ​ഐ​പി മൂ​ന്നാം ദ​ളം), എ​സ്. സു​നി​ൽ (ച​വ​റ പി​എ​സ്), ജി. ​പ്ര​ദീ​പ് കു​മാ​ർ (ച​വ​റ പി​എ​സ്), മ​ണി​യ​ൻ​പി​ള്ള (പാ​രി​പ്പ​ള്ളി പി​എ​സ്), സ​ജി സെ​ബാ​സ്റ്റ്യ​ൻ (കൊ​ല്ലം സാ​യു​ധ​സേ​നാ ക്യാ​ന്പ്), എം ​എ​സ് വി​പി​ൻ​കു​മാ​ർ (കൊ​ല്ലം സാ​യു​ധ​സേ​നാ ക്യാ​ന്പ്) എ​ന്നി​വ​രു​ടെ ഛായാ​ചി​ത്ര​ങ്ങ​ൾ ആണ് സ്ഥാപിക്കുന്നത്.

ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലിന് പോ​ലീ​സ് മ്യൂ​സി​യ​ത്തി​ൽ ചേ​രു​ന്ന ച​ട​ങ്ങി​ൽ എം നൗ​ഷാ​ദ് എം​എ​ൽ​എ അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ം.

Related posts