ഹോ​ട്ട​ല്‍​മു​റി​യി​ല്‍ വെ​ച്ച് സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! വ്യ​വ​സാ​യി ഒ​ളി​വി​ല്‍…

സി​നി​മാ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന യു​വ​തി​യെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ബ​ലാ​ല്‍​സം​ഗം ചെ​യ്ത
കേ​സി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​ക്ക് വേ​ണ്ടി തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്.

സോ​ഫ്റ്റ്വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ 35 വ​യ​സ്സു​കാ​രി​യാ​യ യു​വ​തി​യാ​ണ് ബെം​ഗ​ളൂ​രു ക​ബ​ണ്‍ പാ​ര്‍​ക്ക് പോ​ലീ​സി​ല്‍ പീ​ഡ​ന​പ​രാ​തി ന​ല്‍​കി​യ​ത്.

ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നെ​ന്ന പേ​രി​ല്‍ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ല്‍​മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യും യു​വ​തി​യും പ​രി​ച​യ​ക്കാ​രാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് ആ​റി​ന് ഒ​രു സോ​ഫ്റ്റ്വെ​യ​ര്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ ച​ര്‍​ച്ച​ക​ള്‍​ക്കെ​ന്ന പേ​രി​ല്‍ ബം​ഗ​ളൂ​രു​വി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ല്‍​മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഓ​ഗ​സ്റ്റ് പ​ത്തി​നാ​ണ് യു​വ​തി ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​ത്. സോ​ഫ്റ്റ്വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ യു​വ​തി ഇ​പ്പോ​ള്‍ സി​നി​മ​യി​ല്‍ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൂ​ടാ​തെ സ്വ​ന്ത​മാ​യി ഒ​രു സോ​ഫ്റ്റ്വെ​യ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ഇ​തി​നാ​യു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യാ​ണ് യു​വ​തി വ്യ​വ​സാ​യി​യെ സ​മീ​പി​ച്ച​തെ​ന്നാ​ണ് വി​വ​രം.

സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത വ്യ​വ​സാ​യി, ബ​ല​മാ​യി ക​ട​ന്നു​പി​ടി​ക്കു​ക​യും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ശേ​ഷം ക​ടു​ത്ത മാ​ന​സി​ക ആ​ഘാ​ത​ത്തി​ലാ​യി​രു​ന്ന യു​വ​തി, നാ​ല് ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് പോ​ലീ​സി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യ​ത്.

യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഐ​പി​സി 376 പ്ര​കാ​രം വ്യ​വ​സാ​യി​ക്കെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യും അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നു​ക​ള​ഞ്ഞ വ്യ​വ​സാ​യി​യെ പി​ടി​കൂ​ടാ​ന്‍ ബെം​ഗ​ളൂ​രു ക​ബ​ണ്‍ പാ​ര്‍​ക്ക് പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment