പല തവണ ചൂഷണം ചെയ്യപ്പെട്ടു ! ചിലര്‍ ബലാല്‍സംഗം ചെയ്യാനും വധിക്കാനും ശ്രമിച്ചു; വെളിപ്പെടുത്തലുമായി പ്രശസ്ത സിനിമാ താരം…

തൊഴിലിടങ്ങളില്‍ പ്രത്യേകിച്ച് സിനിമ മേഖലയില്‍ സ്്ത്രീകള്‍ക്കെതിരേയുള്ള ചൂഷണങ്ങള്‍ വര്‍ധിച്ചു വരികയാണ്. അത്തരത്തില്‍ തനിക്ക് നേരെയുണ്ടായ ക്രൂരമായ അതിക്രമങ്ങളെ പറ്റി തുറന്നു പറയുകയാണ് പ്രശസ്ത ബംഗ്ലാദേശി സിനിമാതാരം പോരി മോനി. പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയോട് സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ശാരീരിക ചൂഷണങ്ങള്‍ക്ക് ഇരയായി എന്നു പറഞ്ഞ താരം ചിലര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതായും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഇവര്‍ ബംഗ്ലാദേശി സിനിമയിലെ മുന്‍നിര നടിമാരിലൊരാളാണ്. ബംഗ്ലാദേശിലെ സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന നീതി ഉറപ്പാക്കണം എന്ന മുഖവുരയോടെയാണ് താരത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്. നിരവധി തവണ നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട ഏജന്‍സികളെ സമീപിച്ചെങ്കിലും പരാതി മുഖവിലയ്‌ക്കെടുത്തില്ലെന്നും പോനി മോറി കുറ്റപ്പെടുത്തുന്നു. തുടര്‍ന്നാണ് തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്താന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. ‘ഞാന്‍ ശാരീരിക ചൂഷണത്തിന്…

Read More

സിനിമയിലേക്ക്‌ ഇറങ്ങാന്‍ ധൈര്യം പകര്‍ന്നത് ഭാര്യയുടെ ആ ഒരൊറ്റ വാക്ക് ! വെളിപ്പെടുത്തലുമായി ജഗദീഷ്…

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളിലൊരാളാണ് ജഗദീഷ്. 1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് താരം മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. കോളേജ് അധ്യാപകനായി ജോലി നോക്കുന്ന സമയത്തായിരുന്നു ജഗദീഷ് അപ്രതീക്ഷിതമായി സിനിമ മേഖലയിലേക്ക് തിരിയുന്നതും. എന്നാല്‍ ഇപ്പോള്‍ തന്റെ ഭാര്യയുടെ ഒറ്റവാക്കാണ് സിനിമയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് നടന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ്. ‘കോളേജ് അധ്യാപകനായിരിക്കുന്ന സമയത്താണ് ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. അതില്‍ ഒരു ചെറിയ വേഷം ചെയ്തു. അങ്ങനെ വന്നപ്പോള്‍ ഞാന്‍ വിചാരിച്ചത് വര്‍ഷത്തില്‍ ഒന്ന് രണ്ടു സിനിമ ചെയ്തിട്ട് ജോലിയില്‍ തുടരാമെന്നാണ്. അത് കഴിഞ്ഞു മുകേഷിനും, ശ്രീനിവാസനുമൊപ്പം ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടി. അതിനു ശേഷം കുറച്ചു സിനിമകള്‍ ലഭിച്ചു. പിന്നീട് കഥാകൃത്ത് എന്ന നിലയിലും അറിയപ്പെട്ടു തുടങ്ങിയപ്പോള്‍…

Read More

ഷൂട്ടിംഗ് തുടങ്ങുന്നതു വരെ എല്ലാം ഓക്കെ യായിരിക്കും ! എന്നാല്‍ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ എനിക്ക് പറഞ്ഞുവച്ച കഥാപാത്രം മറ്റാരെങ്കിലും ചെയ്യും; തുറന്നു പറച്ചിലുമായി കൃഷ്ണപ്രഭ…

ബി ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരമാണ് കൃഷ്ണപ്രഭ. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടി. അതെ പോലെ തന്നെ ‘ദൃശ്യം 2’വില്‍ കൈയ്യടി നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ് നടി കൃഷ്ണപ്രഭ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം. ഇപ്പോഴിതാ സിനിമയില്‍ നിന്ന് തനിക്കുണ്ടായ ചില ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം. മിക്കപ്പോഴും സിനിമകളുടെ കഥകള്‍ കേട്ടാലും ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ തന്റെ കഥാപാത്രം മറ്റാരെങ്കിലും ചെയ്യുന്ന അനുഭവമാണ് മിക്കപ്പോഴും ഉണ്ടാവുന്നതെന്ന് കൃഷ്ണപ്രഭ പറയുന്നു. ദൃശ്യം 2വില്‍ താന്‍ ഉണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നെങ്കിലും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് ഡേറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത് എന്നാണ് കൃഷ്ണപ്രഭ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മേരി എന്ന…

Read More

അപകടത്തില്‍ ഇടുപ്പെല്ല് തകര്‍ന്നു കിടന്നപ്പോള്‍ പീഡനം ! രാഹുല്‍ ചിറക്കലിനെ സംരക്ഷിക്കുന്നത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന് പീഡനത്തിരയായ യുവതി;സംവിധായകന് വിവരം ചോര്‍ത്തി നല്‍കുന്നത് പോലീസുകാരന്‍…

പീഡനക്കേസില്‍ അകപ്പെട്ട് ഒളിവില്‍ കഴിയുന്ന സഹ സംവിധായകന്‍ രാഹുല്‍ ചിറയ്ക്കലിനെ പിടികൂടാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന് പീഡനത്തിന് ഇരയായ യുവതി. എളമക്കര പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇയാള്‍ക്ക് വേണ്ട സഹായം ചെയ്യുന്നതെന്നും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ഇയാളെ സംരക്ഷിക്കുന്നതെന്നും യുവതി ഒരു മാധ്യമത്തോടു പറഞ്ഞു. കൊച്ചി ഡിസിപ ഐശ്വര്യ ഡോംഗ്രെയുടെ മുമ്പിലെത്തിയപ്പോഴാണ് പോലീസുകാരന്റെ ചതി മനസ്സിലായതെന്നും സമാന പരാതിയുമായെത്തി മലപ്പുറം സ്വദേശിനിയുടെ വിവരങ്ങള്‍ ആ ഉദ്യോഗസ്ഥന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനെ വിളിച്ചറിച്ചുവെന്നും യുവതി പറയുന്നു. ഈ സിവില്‍ പോലീസ് ഓഫീസര്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനെ വിളിച്ചതിന്റെ രേഖകള്‍ അടക്കം പരാതിക്കാരിയുടെ കൈവശമുണ്ട്. പത്തനംതിട്ട സ്വദേശിനിയാണ് സഹസംവിധായകന്‍ രാഹുല്‍ ചിറയ്ക്കലിനെതിരേ ബലാല്‍സംഗക്കേസ് നല്‍കിയിരിക്കുന്നത്. അപകടത്തില്‍ ഇടുപ്പെല്ല് തകര്‍ന്ന് കിടന്നപ്പോഴാണ് രാഹുല്‍ തന്നെ ബലാല്‍സംഗം ചെയ്തതെന്നും വിവാഹവാഗ്ദാനം നല്‍കി ഇയാള്‍ പലരെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞെന്നും യുവതി പറഞ്ഞു. ആത്മഹത്യയ്്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ കിടന്നപ്പോഴും…

Read More

രണ്ടു പതിറ്റാണ്ടിനു ശേഷം ശാലിനി അഭിനയരംഗത്തേക്ക് മടങ്ങി വരുന്നു ! മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ശാലിനിയുടെ മടങ്ങിവരവിന് വഴിയൊരുക്കും…

രണ്ട് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്കു ശേഷം നടി ശാലിനി അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു. മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് പുറത്തെത്തുന്ന വിവരം. മണിരത്നത്തിന്റെയും മാധവന്റെയും പ്രത്യേക അഭ്യര്‍ത്ഥനപ്രകാരമാണ് ശാലിനി അഭിനയത്തിലേക്ക് മടങ്ങി എത്തുന്നത്. മണിരത്നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്. 2000ല്‍ അജിത്തുമായുള്ള വിവാഹ ശേഷം ശാലിനി അഭിനയ രംഗത്ത് നിന്നും വിട പറയുകയായിരുന്നു. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ റായി ബച്ചന്‍, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്‍, കിഷോര്‍, റിയാസ് ഖാന്‍, ലാല്‍, ശരത്കുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. എന്തായാലും ശാലിനിയുടെ ആരാധകര്‍ക്കാകെ…

Read More

ഒരു കാലത്ത് പ്രമുഖ സംവിധായകര്‍ ഡേറ്റ് ചോദിച്ച് വീട്ടു പടിക്കല്‍ കാത്തുനിന്നു ! ഇന്ന് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് ഏറെ അകലെ;നടി കനകയുടെ സിനിമജീവിതം തകര്‍ത്തത് സ്വന്തം അമ്മ…

ഒരു കാലത്ത് മലയാളത്തിലെ മുന്‍നിര നടിയായിരുന്ന കനകയുടെ സിനിമ ജീവിതത്തിന് തിരശ്ശീല വീണത് അപ്രതീക്ഷിതമായി ആയിരുന്നു. മോഹന്‍ലാല്‍,മമ്മൂട്ടി, രജനികാന്ത്, പ്രഭു തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാമൊപ്പം അഭിനയിക്കാന്‍ ചുരുങ്ങിയ കാലയളവില്‍ കനകയ്ക്കായി. മികച്ച അഭിനയവും സൗന്ദര്യവും താരത്തിന് ഒരുപാട് നല്ല സിനിമകളിലേക്ക് അവസരം സമ്മാനിച്ചു. സൂപ്പര്‍ സ്റ്റാറുകളെ പോലെ കനകയുടെ ഡേറ്റിനായി പ്രമുഖ സംവിധായകര്‍ പല സിനിമകളുടെയും ഷൂട്ടിംഗ് വരെ ഒരുകാലത്ത് നീട്ടിവെച്ചിട്ടുണ്ട്. 1989 ലാണ് താരം സിനിമയില്‍ എത്തിയതെങ്കിലും പിന്നീട് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഗോഡ്ഫാദറിലൂടെയാണ് കനക മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചത്. പിന്നീട് നരസിംഹം, ഗോളാന്തരവര്‍ത്ത, കുസൃതികുറുപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ കൂടി മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയവരുടെ നായികയായും താരം അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടി. ഈ മഴ തേന്‍ മഴ എന്ന ചിത്രമായിരുന്നു താരത്തിന്റെ അവസാന ചിത്രം. പിന്നെ ഏറെ വര്‍ഷങ്ങള്‍ കനകയെക്കുറിച്ച് ആരും കേട്ടില്ല.…

Read More

ആരാധ്യ ജീവിതത്തിലേക്ക് കടന്നു വന്നതോടെ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തി ! നഷ്ടമായത് ഒരുപാട് സിനിമകളെന്ന് അഭിഷേക് ബച്ചന്‍…

മകള്‍ ആരാധ്യ ജീവിതത്തിലേക്ക് കടന്നുവന്നതില്‍ പിന്നെ തന്റെ അഭിനയ ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടായെന്ന് നടന്‍ അഭിഷേക് ബച്ചന്‍. ആരാധ്യയ്ക്ക് അസ്വസ്ഥത തോന്നാതിരിക്കാന്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നത് അവസാനിപ്പിച്ചുവെന്നാണ് അഭിഷേക് തുറന്നു പറയുന്നത്. ഈ തീരുമാനം മൂലം തനിക്ക് പല സിനിമകളും നഷ്ടമായെന്ന് അഭിഷേക് വ്യക്തമാക്കി. ആരാധ്യയ്ക്ക് ഇപ്പോള്‍ എട്ടു വയസായി. തന്റെ മകള്‍ അസ്വസ്ഥത തോന്നുന്ന അല്ലെങ്കില്‍ ഇതൊക്കെ എന്താണ് എന്ന് അവള്‍ക്ക് ചോദിക്കേണ്ടി വരുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. റൊമാന്റിക് സീനുകളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് സിനിമയ്ക്ക് സൈന്‍ ചെയ്യുന്നതിന് മുമ്പ് പറയും. അത്തരത്തിലുള്ള രംഗങ്ങള്‍ സംവിധായകര്‍ ഒഴിവാക്കാറുണ്ട്. റൊമാന്റിക് സീനുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെങ്കില്‍ അതില്‍ നിന്നും പിന്‍മാറാറുണ്ടെന്നും അഭിഷേക് പറയുന്നു. കുറേ ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ദുഖമില്ലെന്നും അഭിഷേക് വ്യക്തമാക്കി. 2007ലാണ് അഭിഷേകും ഐശ്വര്യ റായിയും വിവാഹിതരായത്. 2011ലാണ് ആരാധ്യ ജനിച്ചത്. എന്തായാലും അഭിഷേകിന്റെ…

Read More

ഗായിക അമൃത സുരേഷ് സിനിമയിലേക്ക് ? പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്തായത് കുടുംബത്തിന്റെ പിന്തുണയെന്ന അമൃത; അഭിനയ രംഗത്തേക്കുള്ള ഗായികയുടെ ചുവടുവയ്പ്പിങ്ങനെ…

കേരളത്തില്‍ വലിയ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്.ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. പിന്നീട് നിരവധി സ്റ്റേജ് ഷോകള്‍, സ്വന്തമായ യൂ ട്യൂബ് ചാനല്‍ അങ്ങനെ തന്റേതായ വഴിയിലൂടെ സഞ്ചരിക്കുകയാണ് അമൃത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. ഇതിനിടയ്ക്ക് നടന്‍ ബാലയുമായുള്ള വിവാഹമോചനം അമൃതയെ മാനസികമായി തളര്‍ത്തിയിരുന്നു.കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും താരം വ്യക്തമാക്കി. അമ്മയെന്ന നിലയില്‍ മകള്‍ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചു. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും നല്ല റോളുകള്‍ കിട്ടിയാല്‍ ഒരുകൈ നോക്കുമെന്നും അതിന് ആദ്യ പടിയായി വെബ് സീരീസ് ഉടനെ തുടങ്ങുമെന്നും അമൃത വ്യക്തമാക്കി. ലത മങ്കേഷ്‌കറുടെ വലിയ…

Read More

കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു ! അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് സൂപ്പര്‍താരം മോഹന്‍ലാല്‍…

കേരളത്തെയാകെ ഞെട്ടിച്ച് കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. 14 വര്‍ഷത്തിനിടെ ആറുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവം സിനിമയാകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമാണ് ‘കൂടത്തായി കൊലപാതക പരമ്പര’ വിഷയമാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും. സംഭവത്തിലെ മുഖ്യപ്രതി ജോളിയായി ആരെ കാസ്റ്റ് ചെയ്യുമെന്നതടക്കമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Read More

ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാന്‍ എറെ നാള്‍ സിനിമയില്‍ നിന്ന് മാറി നിന്നത് ! സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനുള്ള കാരണം തുറന്നു പറഞ്ഞ് പ്രേംകുമാര്‍

പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവമായ നടനാണ് പ്രേംകുമാര്‍. തിരുവനന്തപുരത്തെ വിവിധ കലാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തി ആക്കിയ ശേഷം തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നതോടെയാണ് പ്രേംകുമാറിന്റെ പ്രൊഫഷണല്‍ അഭിനയജീവിതം തുടങ്ങുന്നത്. അവിടെ നിന്നും ഒന്നാം റാങ്കോടെ ആണ് പ്രേംകുമാര്‍ പാസ്സായത്. പ്രശസ്ത സംവിധായകന്‍ പി എ ബക്കറിന്റെ പി കൃഷ്ണപ്പിള്ളയെക്കുറിച്ചുള്ള ‘സഖാവ്’ എന്ന സിനിമയില്‍ ആയിരുന്നു ആദ്യം അഭിനയിച്ചത്.എന്നാല്‍ അത് പ്രദര്‍ശനത്തിനു എത്തിയില്ല. തുടര്‍ന്ന് തൊണ്ണൂറുകളില്‍ ദൂരദര്‍ശന്‍ മലയാളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ലംബോ’ എന്ന ടെലിഫിലം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ട് വരുന്നത്..വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടിവി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്. ഇരുപതു വര്‍ഷത്തില്‍ അധികമായി അഭിനയ രംഗത്തുള്ള പ്രേംകുമാര്‍,…

Read More