രണ്ടാം ലോകയുദ്ധകാലത്തെ തുരങ്കത്തിനകത്തേക്ക് എത്തിപ്പെട്ട പോലീസ് അകത്തെ കാഴ്ചകള്‍ കണ്ട് ഞെട്ടി; ഭൂമിയ്ക്കടിയിലെ തുരങ്കത്തില്‍ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചകള്‍…

രണ്ടാം ലോകയുദ്ധത്തില്‍ ആയുധപ്പുരയായിരുന്ന ചുണ്ണാമ്പുകല്ലിന്റെ മടയായ തുരങ്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് വമ്പന്‍ മയക്കുമരുന്ന് ഫാക്ടറി. ഇംഗ്ലണ്ടില്‍ നടന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളില്‍ ഒന്നായി മാറിയിരിക്കുകയാണ് സംഭവം. വില്‍ഷെയറിലെ ബ്രാഡ്‌ഫോര്‍ഡ് ഓണ്‍ ആവനിലെ ബഥേല്‍ ക്വാറിയിലെ ഭൂമിക്കടിയിലെ തുരങ്കത്തില്‍ നിന്നുമാണ് മയക്കുമരുന്ന് ഫാക്ടറി കണ്ടെത്തിയത്.

പോലീസ് നടത്തിയ തെരച്ചിലില്‍ ഇവിടെ സൂക്ഷിച്ചിരുന്ന 1302999 ഡോളര്‍ (ഏകദേശം ഒമ്പതുകോടി രൂപ) വില മതിക്കുന്ന മയക്കുമരുന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റും ചെയ്തിട്ടുണ്ട്. തുരങ്കത്തിന്റെ വലിപ്പവും അവിടെ പ്രവര്‍ത്തനവും സുരക്ഷാ സംവിധാനങ്ങളുമെല്ലാം പരിശോധനയിലാണ് പോലീസ്. കഴിഞ്ഞവര്‍ഷം മുന്‍ ചില്‍മാര്‍ക്ക് ന്യൂക്ലിയര്‍ ബങ്കറില്‍ നിന്നും കണ്ടെത്തിയതിനേക്കാള്‍ വലിയ മയക്കുമരുന്നു വേട്ടയാണ് ഇതെന്നാണ് പോലീസ് പറയുന്നത്.

ഇവിടെ നിന്നും 26 മൈലുകള്‍ അകലെ മാത്രമുള്ള ഈ തുരങ്കത്തില്‍ നിന്നും 1.25 ദശലക്ഷം പൗണ്ടിന്റെ മയക്കുമരുന്നാണ് കഴിഞ്ഞ വര്‍ഷം പോലീസ് പിടിച്ചെടുത്തത്. ഇവിടെ 20 മുറികളിലായി 4,425 ചെടികളാണ് പോലീസ് കണ്ടുപിടിച്ചത്. മൂന്ന് പേര്‍ ജയിലിലാകുകയും ചെയ്തു. പുതിയ വേട്ടയില്‍ അലക്‌സാണ്ടര്‍ ഷെയ്തി (45), ആള്‍ട്ടിന്‍ ഡെഡാ (39) എന്നിവരെയാണ് ബഥേല്‍ ക്വാറിയില്‍ നിന്നും പിടികൂടിയത്.

19-ാം നൂറ്റാണ്ട് മുതലുള്ള ബെതേല്‍ ക്വാറി ചുണ്ണാമ്പ് കല്ല് നിര്‍മ്മാതാക്കളായ ബാത്ത് ആന്റ് പോര്‍ട്ട് ലാന്റ് സ്‌റ്റോണ്‍ കമ്പനിയുടെ വകയാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് 1939 ല്‍ നാവിക സേനയുടെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള യുദ്ധപ്പുരയായി ഇവിടം ഉപയോഗിച്ചിരുന്നു. യുദ്ധത്തിന് ശേഷം ഹെയ്ന്‍സ് ഉപയോഗിച്ചിരുന്ന ക്വാറിയില്‍ കൂണ്‍ കൃഷിയും നടത്തിയിരുന്നതാണ്്. 2011 ല്‍ ക്വാറി വീണ്ടും വില്‍ക്കുകയും ചെയ്തു.

Related posts