പീ​ഡ​ന പ​രാ​തി ന​ൽ​കാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചത് പോലീസുകാരന്‍! സംഭവം പുറത്തറിയുന്നത് പെണ്‍കുട്ടി 5 മാസം ഗര്‍ഭിണിയായപ്പോള്‍…

ബം​ഗ​ളൂ​രു: പീ​ഡ​ന പ​രാ​തി ന​ൽ​കാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ൽ. ക​ര്‍​ണാ​ക​ട​യി​ലെ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പീ​ഡ​ന​പ​രാ​തി ന​ല്‍​കാ​ൻ പെ​ണ്‍​കു​ട്ടി ക​ഡ​ബ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു.

ഇ​വി​ടെ വ​ച്ചാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നെ​ന്നോ​ണം സ്ഥി​ര​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​മാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​യാ​ള്‍ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി അ​ഞ്ച് മാ​സം ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഇ​യാ​ള്‍ വി​സ​മ്മ​തി​ച്ചു.

തു​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ടു നീ​ങ്ങി​യ​ത്. അ​റ​സ്റ്റി​ലാ​യ പോ​ലീ​സു​കാ​ര​ന്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment