സം​സ്ഥാ​ന​ത്ത് ഒ​റ്റ​ദി​വ​സം​കൊ​ണ്ട് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കി​യ​ത് 19.8ല​ക്ഷം കു​ഞ്ഞു​ങ്ങ​ൾ​ക്ക്; മു​ന്നി​ൽ എ​റ​ണാ​കു​ളം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 1980415 കു​ട്ടി​ക​ള്‍​ക്ക് പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.  2324949 കുട്ടികൾക്ക് പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

ഒ​റ്റ ദി​വ​സം കൊ​ണ്ട് 85.18 ശ​ത​മാ​നം കു​ഞ്ഞു​ങ്ങ​ള്‍​ക്കാ​ണ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​നാ​യ​ത്. എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ല്‍ പോളിയോ തു​ള്ളി​മ​രു​ന്ന് ലഭിക്കാത്ത കു​ഞ്ഞു​ങ്ങ​ള്‍​ക്ക് വ​രുന്ന ദി​വ​സ​ങ്ങ​ളി​ല്‍ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​താ​ണെ​ന്നും മ​ന്ത്രി അറിയിച്ചു.

തി​രു​വ​ന​ന്ത​പു​രം 185100, കൊ​ല്ലം 144927, പ​ത്ത​നം​തി​ട്ട 58884, ആ​ല​പ്പു​ഴ 106458, കോ​ട്ട​യം 91610, ഇ​ടു​ക്കി 61212, എ​റ​ണാ​കു​ളം 186846, തൃ​ശൂ​ര്‍ 171222, പാ​ല​ക്കാ​ട് 183159, മ​ല​പ്പു​റം 313268, കോ​ഴി​ക്കോ​ട് 192061, വ​യ​നാ​ട് 49847, ക​ണ്ണൂ​ര്‍ 144674, കാ​സ​ര്‍​ഗോ​ഡ് 91147 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ലാ​യ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് സ്വീ​ക​രി​ച്ച​ത്.

എ​റ​ണാ​കു​ളം 95.06 ശ​ത​മാ​നം, കോ​ട്ട​യം 94.74 ശ​ത​മാ​നം, പ​ത്ത​നം​തി​ട്ട 90.92 ശ​ത​മാ​നം, പാ​ല​ക്കാ​ട് 90.85 ശ​ത​മാ​നം, തി​രു​വ​ന​ന്ത​പു​രം 90.65 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ക്‌​സി​നേ​ഷ​നി​ല്‍ മു​ന്നി​ലു​ള്ള ജി​ല്ല​ക​ള്‍.

ട്രാ​ന്‍​സി​റ്റ്, മൊ​ബൈ​ല്‍ ബൂ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23471 ബൂ​ത്തു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ഇ​തി​ല്‍ 19.17 ല​ക്ഷം കു​ഞ്ഞു​ങ്ങ​ള്‍​ക്കും പോ​ളി​യോ ബൂ​ത്തു​ക​ള്‍ വ​ഴി​യാ​ണ് തു​ള്ളി മ​രു​ന്ന് ന​ല്‍​കി​യ​ത്. 46942 വോ​ള​ണ്ടി​യ​ര്‍, 1564 സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ര​ല​ക്ഷ​ത്തോ​ളം പേ​രാ​ണ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്. 

 

Related posts

Leave a Comment