ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ള്‍ അ​റ​സ്റ്റി​ൽ

പ​ള്ളി​ക്ക​ത്തോ​ട്: വീ​ടി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് തേ​നി സ്വ​ദേ​ശി​നി​ക​ളാ​യ പൊ​ന്ന​മ്മാ​ള്‍ ശെ​ല്‍​വം (49), എം. ​അ​ഞ്ജ​ലി (35), നാ​ഗ​ജ്യോ​തി(22), ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ചി​ത്ര (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം ആ​നി​ക്കാ​ട് ഭാ​ഗ​ത്തു​ള്ള ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പ​ഴ​യ കു​ക്ക​റു​ക​ളും ഫാ​നും ഓ​ട്ടു​വി​ള​ക്കും അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ളും വ​യ​റു​ക​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രി​ല്‍​നി​ന്നു മോ​ഷ​ണ​മു​ത​ല്‍ ക​ണ്ടെ​ടു​ത്തി​രു​ന്നു. എ​സ്എ​ച്ച്ഒ കെ.​എ​ന്‍. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment